ന്യൂഡല്‍ഹി•നോട്ട് നിരോധന വിഷയത്തിൽ പ്രതിപക്ഷ ഭിന്നത മറനീക്കി പുറത്തേക്ക്. കോൺഗ്രസ് ചൊവ്വാഴ്ച വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് ഇടതുപക്ഷവും ജെഡിയുവും പിന്മാറി. ഇതോടെ വിഷയത്തിൽ പാർലമെന്റിനു പുറത്തും പ്രതിപക്ഷകക്ഷികളുമായി യോജിച്ച് പ്രക്ഷോഭം നടത്താനുള്ള കോൺഗ്രസ് നീക്കം പാളിയിരിക്കുകയാണ്.
പാർലമെന്റിൽ യോജിച്ചതുപോലെ അനായാസമായി പാർലമെന്റിന് പുറത്ത് വേദി പങ്കിടാനാകില്ലെന്ന് യെച്ചൂരി പറഞ്ഞു. എല്ലാപാർട്ടികളുമായും കൂടിയാലോചിച്ചായിരിക്കണം അത്തരമൊരു തീരുമാനം. ഇതിൽ ആരെയും കുറ്റപ്പെടുത്താനില്ലെങ്കിലും ശരിയായ കൂടിയാലോചനയിലൂടെ മാത്രമേ യോജിച്ച പ്രക്ഷോഭം സാധ്യമാകൂ എന്ന് യെച്ചൂരി വ്യക്‌തമാക്കി. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ശരത് പവാറിന്റെ എന്‍.സി.പിയും വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് പ്രതുപക്ഷ പാർട്ടികളെ യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചത്. കേരളത്തില്‍ അടക്കം കോണ്‍ഗ്രസ് സ്വീകരിച്ച വിരുദ്ധ നിലപാടുകളാണ് ഇടത് പാര്‍ട്ടികളെ യോജിച്ച പ്രക്ഷോഭം എന്ന ആശയത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്.
Post Your Comments