മുംബൈ: മൂന്നു വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവാക്കളെ പോലീസ് പിടികൂടി. ഇന്നലെയാണ് 16കാരായ പ്രതികളെ മുംബൈ പൊലീസ് പിടികൂടിയത്. ദക്ഷിണ മുംബൈയിലെ ഒരു കോളേജിലെ വിദ്യാര്‍ത്ഥികളാണ് പ്രതികള്‍. കുട്ടിയുടെ മൃതദേഹം പോളീത്തിന്‍ ബാഗിലാണ് കാണപ്പെട്ടത്. ജൂനീറ എന്ന കുട്ടിയെയാണ് അയല്‍വാസികളായ യുവാക്കള്‍ തട്ടിക്കൊണ്ട് പോയത്. തട്ടിക്കൊണ്ട് പോയത് മറ്റാരോ ആണെന്ന് വരുത്തിതീര്‍ക്കാനായി കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ മനസ്സിലാക്കിയെന്നറിഞ്ഞയുടന്‍ കണ്ടെത്താന്‍ ശ്രമം നടത്തുകയും അടുത്തുള്ള പള്ളിയില്‍ സഹായമഭ്യര്‍ഥിക്കുകയും ചെയ്യുകയായിരുന്നു പ്രതികളിലൊരാള്‍.
ആക്രിയുടെ ബിസിനസ്സായിരുന്നു കുട്ടിയുടെ അച്ഛന്. പണത്തിനു വേണ്ടിയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് പൊലീസിനോട് യുവാക്കള്‍ സമ്മതിച്ചിട്ടുണ്ട്. കുട്ടിയുടെ അച്ഛന്റെ കയ്യില്‍ ഇഷ്ടംപോലെ പണം ഉണ്ടെന്നും അത് മനസ്സിലാക്കി അതില്‍ ലക്ഷ്യം വച്ചാണ് തട്ടിക്കൊണ്ട പോകല്‍ നടന്നതെന്നും യുവാക്കള്‍ പറയുന്നു.കുട്ടി പ്രതിയുടെ വീടിനടുത്തെത്തിയപ്പോള്‍ ബോധംകെടുത്താനായി ക്ലോറോഫോം ഉപയോഗിച്ചു. ഇതാണ് മരണത്തിന് ഇടയാക്കിയത്.
കുട്ടിയെ കാണാതായത് ഡിസംബര്‍ അഞ്ച് മുതലാണ്. ഇക്കഴിഞ്ഞ 19ന് കുട്ടിയുടെ മാതാവ് മുംതാസിന്റെ ഫോണില്‍ വിളിച്ച് കുട്ടിയെ വിട്ടുകിട്ടണമെങ്കില്‍ ഒരു കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.ഉടന്‍ തന്നെ ഇത് പൊലീസിനെ അറിയിച്ചു. തുടർന്ന് ഇവരുടെ ഫോണ്‍ കോളുകള്‍ ട്രാക്ക് ചെയ്യാൻ ആരംഭിച്ചു.
ഒടുവില്‍ 28 ലക്ഷം രൂപ നല്‍കണമെന്ന കരാറില്‍ എത്തി. തുടര്‍ന്ന് ഇവര്‍ പറയുന്ന സ്ഥലത്ത് പണം എത്തിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. പറഞ്ഞ പ്രകാരം പണവുവായി എത്തിയ സ്ഥലത്ത് പൊലീസിനെ കണ്ട ഇവര്‍ ഓടുകയായിരുന്നു. പിന്നീട് കോളുകള്‍ വരാതാവുകയും ചെയ്തു. പിന്നീട് ഇവരെ ഫോണ്‍കോളുകള്‍ ട്രാക്ക് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പിടികൂടുകയായിരുന്നു.
Post Your Comments