India

നടന്‍ മിഥുന്‍ ചക്രവര്‍ത്തി എം.പി സ്ഥാനം രാജിവച്ചു

ന്യൂഡല്‍ഹി• പാര്‍ട്ടിയുമായുള്ള ഭിന്നതയെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയായ നടന്‍ മിഥുന്‍ ചക്രവര്‍ത്തി എം.പി സ്ഥാനം രാജിവച്ചു. എന്നാല്‍ ആരോഗ്യപരമായ പ്രശ്നങ്ങള്‍ മൂലമാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം. കൊല്‍ക്കത്തയില്‍ നിന്നുള്ള രാജ്യസഭാ എം.പിയായിരുന്നു അദ്ദേഹം.

ശാരദ കേസിലെ ആരോപണങ്ങള്‍ വ്യക്തിജീവിതത്തെ ബാധിച്ചത് ചക്രവര്‍ത്തിയെ മാനസിക വിഷമത്തിലാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് തൃണമൂല്‍ നേതൃത്വവുമായി ഏറെ നാളായി അകല്‍ച്ചയിലായിരുന്നു. വാദങ്ങള്‍ക്ക് ശേഷം പാര്‍ട്ടിയുടെ ഒരു വേദിയിലും ചക്രവര്‍ത്തി പങ്കെടുത്തിരുന്നില്ല. മിഥുന്റെ രാജി ശാരദാകേസില്‍ തൃണമൂലിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.

നട്ടെല്ലുമായി ബന്ധപ്പെട്ട അസുഖത്തിന് മിഥുന്‍ നേരത്തെ അമേരിക്കയില്‍ വിദഗ്ധ ചികിത്സ തേടിയിരുന്നു. 2009ല്‍ സിനിമാ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് പരുക്കേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button