എ.കെ 47 തോക്കുമേന്തി മാവോയിസ്റ്റുകള്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്. സൈന്യത്തിന്റെ മാതൃകയില്‍ തോക്കേന്തി മാര്‍ച്ച്പാസ്റ്റ് നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
നിലമ്പൂരില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത പെന്‍ഡ്രൈവുകളിലുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പച്ച യൂണിഫോം ധരിച്ചാണ് പീപ്പീള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മ്മി പരിശീലനം നടത്തുന്നത്. കൊല്ലപ്പെട്ട കുപ്പുദേവരാജും അജിതയും കൂട്ടത്തിലുണ്ട്. 14 അംഗങ്ങളാണ് പരിശീലനം നടത്തുന്നത്.
കുപ്പുദേവരാജിന്റെ കൈവശം എ.കെ 47 തോക്കുകളുണ്ട്. മറ്റുള്ളവരുടെ കൈവശം സാധാരണ തോക്കുകളാണുള്ളത്. മാവോയിസ്റ്റ് സംഘം പെരുമ്പാമ്പിനെ കീറി തോല്‍മാറ്റുന്നതിന്റെ ദൃശ്യവും രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കുന്ന നാടകത്തിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു.
Post Your Comments