തിരുവനന്തപുരം : കെ.വൈ.സി പാലിക്കാന്‍ സംഘങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം. പ്രാഥമിക സഹകരണ സംഘങ്ങളില്‍ അക്കൗണ്ട് എടുത്തവരുടെ കെ.വൈ.സി രേഖകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാനത്തെ എല്ലാ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ലളിതാംബിക അറിയിച്ചു. പ്രാഥമിക സഹകരണ സംഘങ്ങള്‍ കെ.വൈ.സി പാലിക്കുന്നില്ലെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ പ്രധാന കുറ്റപ്പെടുത്തല്‍ . നോട്ട് നിരോധനത്തെ തുടര്‍ന്ന് പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതില്‍ സഹകരണ സംഘങ്ങളെ പിന്നീട് ഒഴിവാക്കിയതും കെ.വൈ.സി ഇല്ല എന്ന കാരണത്താലായിരുന്നു. എന്നാല്‍ ഇതു ശരിയല്ലെന്നാണ് സഹകരണ രജിസ്ട്രാര്‍ പറയുന്നത്.
റിസര്‍വ് ബാങ്ക് നോട്ട് മാറാന്‍ അനുവാദം നല്‍കാഞ്ഞത് കെ.വൈ.സി ഇല്ലാത്തതുകൊണ്ട് മാത്രമല്ല. മറ്റ് കാരണങ്ങളും അതിന് പിന്നിലുണ്ടെന്നാണ് രജിസ്ട്രാര്‍ പറയുന്നത്. ബാങ്കിംഗ് റഗുലേഷന്‍ ആക്ടിന്റെ പരിധിയില്‍ വരണമെങ്കില്‍ സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിംഗ് ഇതര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടി വരും. ഇത് അപ്രായോഗികമാണെന്നും രജിസ്ട്രാര്‍ പറഞ്ഞു. പ്രാഥമിക സഹകരണ സംഘങ്ങളുടെ അപ്പക്‌സ് സംഘമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കുകളോട് അവിടെ പരിശോധന നടത്തിയ നബാര്‍ഡും എന്‍ഫോഴ്‌സ്‌മെന്റുമെല്ലാം തങ്ങളുടെ അംഗങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകളില്‍ കെ.വൈ. സി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്.
സഹകരണ സംഘങ്ങളോട് കെ.വൈ.സി പാലിക്കണമെന്ന് 2013 ല്‍ റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ചുവട് പിടിച്ച് സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളോടും കെ.വൈ.സി പാലിക്കാന്‍ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നതാണ്. അത് കുറച്ചു കൂടി കര്‍ശനമാക്കുകയാണ് എന്ന് മാത്രം. അന്നത്തെ ഉത്തരവ് നടപ്പിലാക്കിയോ എന്ന വിലയിരുത്തല്‍ കാര്യക്ഷമായി നടത്തിയിരുന്നില്ല. അതേസമയം ഇപ്പോള്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ട ആധാര്‍ രേഖകള്‍ കൂടി കെ. വൈ. സിയുടെ ഭാഗമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ അംഗങ്ങളാണെങ്കിലും പ്രാഥമിക സംഘങ്ങളിന്മേല്‍ തങ്ങള്‍ക്ക് നിയന്ത്രണമില്ലെന്നായിരുന്നു ജില്ലാ ബാങ്കുകളുടെ വാദം. ഇവര്‍ കെ. വൈ.സി ഉറപ്പുവരുത്താത്തത് സഹകരണ വകുപ്പിന്റെ വീഴ്ചയായിട്ടായിരുന്നു ജില്ലാ ബാങ്കുകളുടെ കുറ്റപ്പെടുത്തല്‍.
Post Your Comments