കോഴിക്കോട് : കോണ്‍ഗ്രസിനും യു.ഡി.എഫിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന് എം.എല്‍.എ രംഗത്ത്. സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ തുറന്ന് കാട്ടാന്‍ കോണ്‍ഗ്രസിനായില്ലെന്നും മുരളീധരന് ആരോപിച്ചു. ഒറ്റക്കെട്ടെന്ന് പറഞ്ഞ് മറ്റൊന്ന് പ്രവര്‍ത്തിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ട്. എന്നാല്‍ ബൂത്ത് കമ്മിറ്റി പുന:സംഘടിപ്പിച്ച കാര്യം പോലും പലര്‍ക്കും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സുപ്രധാന വിഷയങ്ങളില്‍ ഉചിതമായ രീതിയില്‍ പ്രതികരിക്കാന്‍ നേതൃത്വത്തിനാവുന്നില്ല. ഇത് കടുത്ത വീഴ്ചയാണ്. ചാനലുകളില്‍ മുഖം കാണിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തല്ല് കൂടുകയാണ്. സമരം നടത്താന്‍ പോലും പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നും മുരളി കുറ്റപ്പെടുത്തി. കേരളത്തില്‍ പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയാണെന്നും എല്‍.ഡി.എഫ് തന്നെയാണ് ഭരണപക്ഷവും പ്രതിപക്ഷവുമെന്നും മുരളീധരന് പറഞ്ഞു.
Post Your Comments