India

ഗൂഗിള്‍ വൈഫൈ ഇന്ത്യയിലെ നൂറ് റെയില്‍വേ സ്‌റ്റേഷനുകളിലേക്ക്

ന്യൂഡല്‍ഹി : ഗൂഗിള്‍ വൈഫൈ ഇന്ത്യയിലെ നൂറ് റെയില്‍വേ സ്‌റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുന്നു. ഇന്ത്യയിലെ തിരക്കേറിയ 100 റെയില്‍വേ സ്‌റ്റേഷനുകളിലാണ് ഗൂഗിളിന്റെ സേവനം ലഭ്യമാകുന്നത്. തമിഴ്‌നാട്ടിലെ ഉദകമണ്ഡലമാണ് ഗൂഗിളിന്റെ സേവനം ലഭ്യമാകുന്ന നൂറാമത്തെ റെയില്‍വേ സ്‌റ്റേഷന്‍. റെയില്‍ടെകുമായി ചേര്‍ന്നാണ് ഗൂഗിള്‍ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന് മുമ്പ് രാജ്യത്തെ 52 റെയില്‍വേ സ്‌റ്റേഷനുകളില്‍ സെപ്തംബര്‍ മാസത്തില്‍ തന്നെ ഗൂഗിള്‍ വൈഫൈ സേവനം ലഭ്യമാക്കിയിരുന്നു. ഇതിന് തുടര്‍ച്ചയായാണ് കൂടുതല്‍ സ്‌റ്റേഷനുകളിലേക്ക് വൈഫൈ സേവനം വ്യാപിപ്പിക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നത്.

രാജ്യത്തെ 70 ശതമാനം റെയില്‍വേ സ്‌റ്റേഷനുകളിലും റെയില്‍ടെകിന് ഒപ്ടികല്‍ ഫൈബര്‍ ശൃഖലയുണ്ട്. ഇത് ഉപയോഗിച്ചാണ് ഗൂഗിള്‍ വൈഫൈ സേവനം ലഭ്യമാക്കുന്നത്. റെയില്‍ടെകുമായി ചേര്‍ന്ന് വൈഫൈ സേവനം ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഗൂഗിള്‍ ഇന്ത്യ കണക്ടിവിറ്റി വിഭാഗം തലവന്‍ ഗുല്‍സാര്‍ ആസാദ് പറഞ്ഞു. അടുത്ത വര്‍ഷം അവസാനത്തോടു കൂടി ഇന്ത്യയിലെ 400 റെയില്‍വേ സ്‌റ്റേഷനുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നും ഗൂഗിള്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button