പയ്യന്നൂര്‍ : ജനുവരിയില്‍ ശബരിമലയില്‍ പ്രവേശിക്കുമെന്നും ഇക്കാര്യത്തില്‍ മാറ്റമില്ലെന്നും ഭൂമാതാ ബ്രിഗേഡ് നേതാവും സ്ത്രീവിമോചന പ്രവര്‍ത്തകയുമായ തൃപ്തി ദേശായി.
സ്ത്രീകളുടെ ശബരിമല പ്രവേശനത്തില്‍ ഏറ്റവും സന്തോഷിക്കുക അയ്യപ്പസ്വാമിയായിരിക്കും. കേരളത്തില്‍ത്തന്നെ ഒരു പാട് അയ്യപ്പക്ഷേത്രങ്ങളുണ്ട്. അവിടെയൊന്നും ആരാധനയ്ക്കായി കടന്നുചെല്ലാന്‍ സ്ത്രീകള്‍ക്ക് പ്രായനിയന്ത്രണമില്ല. മാസമുറ പ്രകൃതി നിയമമാണ്. അതിന്റെ പേരിലെങ്ങനെയാണ് സ്ത്രീ അശുദ്ധയാകുന്നത്?-തൃപ്തി ചോദിച്ചു.
എല്ലാ മതങ്ങളിലെയും ലിംഗവിവേചനത്തിനെതിരെ സ്ത്രീകള്‍ മുന്നോട്ടുവരണം. പോരാട്ടം ഒരു മതത്തിനും ഒരു ദൈവത്തിനും എതിരല്ല. ഇതില്‍ ഹിന്ദു – മുസ്ലിം വ്യത്യാസമില്ല. ദൈവത്തിനുമുന്നില്‍ ആണും പെണ്ണും തുല്യരാണ്. തെറ്റായപാരമ്പര്യങ്ങള്‍ തിരുത്താനും തുല്യ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള സമരമാണിത്.
സോഷ്യല്‍ മീഡിയവഴി എന്നെക്കുറിച്ച് വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ജീവന് ഭീഷണിയുണ്ടെങ്കിലും ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ നിന്നും പിന്മാറില്ലെന്നും സര്‍ക്കാരിന്റെ പിന്തുണയ്ക്കായി മുഖ്യമന്ത്രിയെ കാണുമെന്നും തൃപ്തി പറഞ്ഞു.
Post Your Comments