NewsIndia

ഇനി സ്ഥലം വില്‍പ്പനയ്ക്ക് അഡ്വാന്‍സ് നല്‍കുന്നത് ബാങ്ക് വഴി : റിസര്‍വ് ബാങ്കിന്റെ ഉത്തരവ് കേന്ദ്രം നിയമമാക്കി

തിരുവനന്തപുരം: രാജ്യത്ത് സ്ഥലം വില്‍പ്പനയ്ക്ക് അഡ്വാന്‍സ് നല്‍കുന്നത് ബാങ്ക് വഴിയാക്കി. കാഷ്‌ലെസ് ഇക്കോണമി അല്ലെങ്കില്‍ ഡിജിറ്റല്‍  പേമെന്റ്
രീതിയിലേക്ക് സാമ്പത്തിക ഇടപാടുകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായുള്ള പ്രാരംഭഘട്ട നടപടികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തുടക്കം കുറിച്ചിരിയ്ക്കുന്നത്. .

പണം ഡിജിറ്റല്‍ രൂപത്തില്‍ കൈമാറുമ്പോള്‍ കള്ളപ്പണത്തിന്റെ ഇടപാട് കുറയ്ക്കാന്‍ സാധിക്കും എന്നാണ് കണക്കു കൂട്ടുന്നത്. അതോടൊപ്പം തന്നെ 20,000 രൂപയില്‍ കൂടിയ എല്ലാ വായ്പ്പകളും തിരിച്ചടയ്‌ക്കേണ്ടത് ബാങ്കുകള്‍ വഴി മാത്രമാക്കിയും ഉത്തരവ് ഇറക്കി. നോട്ട് അസാധു ആക്കിയതിനു പിന്നാലെ പഴയ നിയമങ്ങളെല്ലാം പൊടി തട്ടിയെടുത്തിരിക്കുകയാണ് റിസര്‍വ്വ് ബാങ്കും കേന്ദ്ര സര്‍ക്കാരും.

269 എസ്എസ് വകുപ്പ് പ്രകാരം 20000 രൂപയോ അതില്‍ കൂടുതലോ തുക വായ്പ അഥവാ നിക്ഷേപമായി സ്വീകരിക്കുമ്പോള്‍ അക്കൗണ്ട് പേ  ചെക്ക് / അക്കൗണ്ട് പേയീ ഡിമാന്‍ഡ് ഡ്രാഫ്റ്റ് അല്ലെങ്കില്‍ ബാങ്കിന്റെ ഇലക്ട്രോണിക് ക്ലിയറിങ് സംവിധാനം (ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി) വഴി മാത്രമേ തുക സ്വീകരിക്കുവാന്‍ പാടുള്ളു.

ഒരാളുടെ പക്കല്‍ കണക്കില്‍പ്പെടാത്ത അഥവാ നികുതി നല്‍കിയിട്ടില്ലാത്ത പണം കണ്ടെത്തുന്ന പക്ഷം അതിന്റെ സ്രോതസ്സിനെക്കുറിച്ചു വിശദീകരണം തേടുമ്പോള്‍ പലപ്പോഴും നല്‍കുന്ന ഉത്തരമാണ് തുക വായ്പയായി ലഭിച്ചതാണെന്ന്. ഇത്തരത്തിലുള്ള വിശദീകരണങ്ങള്‍ തടയുന്നതിനാണ് നിയമത്തില്‍ 269 എസ്എസ്, 269 ടി വകുപ്പുകള്‍ ഉള്‍പ്പെടുത്തിയത്.

shortlink

Post Your Comments


Back to top button