ന്യൂ ഡൽഹി : രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച സമ്മാന പദ്ധതിയുടെ ആദ്യ നറുക്കെടുപ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും മന്ത്രി രവിശങ്കര്‍ പ്രസാദും ഇന്ന് ഡൽഹിയിൽ ഉദ്ഘാടനം ചെയ്യും.
ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവര്‍ക്കും അത്തരം പണമിടപാട് സ്വീകരിക്കുന്ന വ്യാപാരികള്‍ക്കുമായി ആവിഷ്‌കരിച്ച ലക്കി ഗ്രാഹക് യോജന, ഡിജി ധന്‍ വ്യാപാര്‍ യോജന എന്നീ സമ്മാന പദ്ധതികളുടെ ആദ്യ നറുക്കെടുപ്പാണ് ഇന്ന് നടക്കുന്നത്. ഏപ്രില്‍ 14നായിരിക്കും മെഗാ നറുക്കെടുപ്പ്.
നീതി ആയോഗ് ആവിഷ്‌ക്കരിച്ച പദ്ധതിയുടെ ഭാഗമായി രാജ്യത്തെ തിരഞ്ഞെടുത്ത 100 നഗരങ്ങളിലാണ് നറുക്കെടുപ്പ് നടത്തുന്നത്. ആദ്യഘട്ടത്തില്‍ 15,000 പേര്‍ക്ക് ഇതിലൂടെ പണം തിരികെ ലഭിക്കും. 1,000 രൂപവരെ പണമിടപാട് നടത്തിയവരുടെ അക്കൗണ്ടിലേക്ക് തിരികെ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം.
Post Your Comments