വത്തിക്കാന്‍: ക്രിസ്മസ് ദിനത്തില്‍ ലോകം മുഴുവനുമുള്ള കുട്ടികള്‍ നേരിടുന്ന ദുരിതങ്ങളെ അപലപിച്ച് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം. ക്രിസ്മസിലെ യഥാര്‍ത്ഥ സമ്മാനം ക്രിസ്തുവാണെന്ന കാര്യം മറക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മിപ്പിച്ചു. പതിനായിരങ്ങളെ സാക്ഷി നിര്‍ത്തിയാണ് ഇത്തവണയും മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ക്രിസ്മസ് സന്ദേശം നല്‍കിയത്. ലോകം നേരിടുന്ന ഭീകരാവസ്ഥയെയും കുട്ടികള്‍ നേരിടുന്ന ദുരിതങ്ങളെയും മുന്‍നിര്‍ത്തിയാണ് ഇത്തവണത്തെ മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം.
അലപ്പോയിലെ ജനത നേരിടുന്ന ദുരിതത്തെയും പലായനത്തിന്റെ ഭീകരാവസ്ഥയെയും അദ്ദേഹം അപലപിച്ചു. സമ്മാനങ്ങളുടെ ഉത്സവമാണ് ക്രിസ്മസ്! നാം സമ്മാനങ്ങള്‍ വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നു. എന്നാല്‍ ക്രിസ്മസിന്റെ അന്യൂനമായ സമ്മാനം ക്രിസ്തുവാണെന്നകാര്യം മറക്കരുതെന്ന് മാര്‍പാപ്പ പറഞ്ഞു. ക്രിസ്തുവില്ലാത്ത ക്രിസ്മസ് ആകരുതെന്നും വിശ്വാസികളെ ഓര്‍മിപ്പിച്ചാണ് മാര്‍പാപ്പ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ആഘോഷമായ ക്രിസ്മസിന് തുടക്കം കുറിച്ചത്. പിതാവായ ദൈവം തന്റെപുത്രനെ ലോകരക്ഷയ്ക്കായി സമ്മാനിച്ചതിന്റെ ഓര്‍മയും മഹോത്സവുമാണിത്. മറ്റുള്ളവര്‍ക്ക് ക്രിസ്തുവിനെ സമ്മാനിക്കുമ്പോഴാണ് ക്രിസ്മസ് അനുഭവമാകുന്നത്. ആഘോഷങ്ങളിലും ആര്‍ഭാടങ്ങളിലും മുങ്ങി, ‘ക്രിസ്തുവില്ലാത്ത ക്രിസ്മസ്’ ആകരുത് ഇക്കുറിയെന്നും മാര്‍പാപ്പ കൂട്ടിച്ചേർത്തു.
Post Your Comments