IndiaNews

തിളച്ച സാമ്പാറിൽ വീണ അഞ്ചു വയസുകാരന് ദാരുണാന്ത്യം

നൽഗോണ്ട : ഉച്ചഭക്ഷണത്തിനായി സ്കൂളിൽ തയാറാക്കിയ തിളച്ച സാമ്പാറിൽ വീണ് ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. വെള്ളിയാഴ്ച ഉച്ചക്കു ശേഷം നൽഗോണ്ട ജില്ലയിലെ ഇഡുലുരുവിലായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിനായി മറ്റു കുട്ടികൾക്കൊപ്പം വരിനിൽക്കുന്നതിനിടെ പിന്നിൽനിന്നവർ തള്ളിയപ്പോൾ കുട്ടി സാമ്പാർ പാത്രത്തിൽ വീണാണ് അപകടം സംഭവിച്ചത്. 70 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ നൽഗോണ്ടയിലെ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു. പിന്നീട് ഹൈദരാബാദിലെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും അർധരാത്രിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് സ്കൂൾ ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്തു. മരിച്ച കുട്ടിയുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപയുടെ സർക്കാർ ധനസഹായവും കുടുംബത്തിലെ ഒരാൾക്ക് ജോലിയും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button