India

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തി

പൂനൈ : സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തി. കേപ്ജമിനി കമ്പനിയില്‍ ജീവനക്കാരിയായ അന്‍താര ദാസ് ( 23) ആണ് ഓഫീസില്‍ നിന്നും ഏതാനും മീറ്റര്‍ അകലെ കൊല്ലപ്പെട്ടത്. ഗുരുതരമായ പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റ യുവതി സമീപത്തുളള ധന്വന്തരി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button