കൊൽക്കത്ത : ഭവനരഹിതയായ സ്ത്രീയെ ബലാത്സംഗം ചെയ്തെന്നാരോപിച്ച് സി.പി.എം നേതാവും, സൗത്ത് 24 പര്‍ഗാനസിലെ സോണല്‍ സെക്രട്ടറിയുമായ റയിസുദീന് മൊല്ലയെ പോലീസ് അറസ്റ്റ് ചെയ്തു.
ഭവനരഹിതയായ തനിക്ക് ഒരു വര്‍ഷം മുമ്പ് പാര്‍ട്ടി ഓഫീസില്‍ മൊല്ല അഭയം നല്‍കുകയും ഈ അവസരം മുതലെടുത്ത് തന്നെ പലതവണ പീഡിപ്പിക്കുകയായിരുന്നു എന്ന് സ്ത്രീ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. വ്യാഴാഴ്ച രാത്രിയാണ് മൊല്ലയെ പോലീസ് അറസ്റ്റ് ചെയ്തത്.
എന്നാൽ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മൊല്ല പറഞ്ഞു. പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Post Your Comments