KeralaGulf

പ്രവാസി ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : നിരവധി പ്രാവാസികൾക്ക് ആശ്വാസം നൽകി കൊണ്ടുള്ള പ്രവാസി ക്ഷേമ പദ്ധതികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ദുബായിൽ ഒരു പരിപാടിയിൽ പങ്കെടുക്കവെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് സർക്കാർ നടപ്പിലാക്കുന്ന പുതിയ ക്ഷേമ പദ്ധതികൾ അറിയിച്ചത്.

തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികൾക്ക് ആറു മാസത്തെ ശമ്പളം സർക്കാർ നൽകും. അടിയന്തിര ചികിത്സയ്ക്കായി നാട്ടിലെത്തുന്ന പ്രവാസികൾക്കു വേണ്ട സൗകര്യം ഒരുക്കുമെന്നും,കേസിൽപ്പെടുന്ന പ്രവാസികൾക്കു വേണ്ട നിയമസഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനു വേണ്ടി പ്രത്യേക അഭിഭാഷക പാനൽ ഉണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button