KeralaNews

മുഖ്യമന്ത്രിയ്ക്ക് വധ ഭീഷണി : ഭീഷണി വന്നത് യു.എ.ഇയില്‍ നിന്ന് : അതിഗൗരവമെന്ന് പൊലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സോഷ്യല്‍ മീഡിയയിലൂടെ വധ ഭീഷണി. ഫേസ്ബുക്കിലാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ വധഭീഷണിയുടെ പോസ്റ്റ് കണ്ടത്. സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. യു.എ.ഇയില്‍ നിന്നാണ്
നിന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. ഇതിനെതിരെ ചിലര്‍ ഫേസ്്ബുക്കിലൂടെ പ്രതികരണം നടത്തിയതോടെ പോസ്റ്റ് പിന്‍വലിച്ചു.

അജിത് എന്നയാളാണ് ഇതുസംബന്ധിച്ച് പരാതിനല്‍കിയത്. ഭീഷണിമുഴക്കിയ ആളുടെ വിവരങ്ങള്‍ പരാതിക്കാരന്‍ പോലീസിന് കൈമാറി. സൈബര്‍ പോലീസ് അന്വേഷണമാരംഭിച്ചു. സംഭവം അതിഗൗരവമായാണ് പോലീസ് രഹസ്യാന്വേഷണവിഭാഗം കാണുന്നത്.

shortlink

Post Your Comments


Back to top button