ഹൈദരാബാദ്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദിൽ ഏഴു കോടി രൂപയുടെ അസാധുവായ നോട്ടുകള്‍ നിക്ഷേപിച്ചെന്ന വിവരത്തെ തുടർന്ന് ടാക്‌സി ഡ്രൈവറെ ആദായ നികുതി വകുപ്പ് പിടി കൂടി.
കാലങ്ങളായി ഉപയോഗിക്കാതെ കിടന്ന ഡ്രൈവറുടെ അക്കൗണ്ടിലാണ് ഏഴു കോടിയുടെ അനധികൃത നിക്ഷേപം പിടി കൂടിയത്. രണ്ടു പേര്‍ എത്തിയാണ് ഡ്രൈവറുടെ അക്കൗണ്ടില്‍ പണമിട്ടതെന്ന് സിസി ടവി ദൃശ്യങ്ങളില്‍ നിന്നെ കണ്ടെത്തിയതിനാൽ ഡ്രൈവറുടെ സുഹൃത്തുക്കളെയും അറസ്റ്റു ചെയ്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കാനുള്ള ഗരീബ് കല്യാണ്‍ യോജനയില്‍ പണം നിക്ഷേപിക്കാമെന്ന് ഡ്രൈവര്‍ പറഞ്ഞതായി ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു.
പകുതിപ്പണം( മൂന്നരക്കോടി രൂപ) അടച്ച് മൂന്നരക്കോടി സംരക്ഷിച്ചെടുക്കാമെന്നായിരുന്നു ഡ്രൈവറുടെ പദ്ധതി. എന്നാല്‍ വരുമാന സ്രോതസ് കൊലപാതകം, പിടിച്ചുപറി എന്നിവ പോലുള്ള കുറ്റകൃത്യങ്ങളാണെന്നാണ് സൂചന. അതിനാല്‍ ഈ വകുപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല.
Post Your Comments