KeralaNews

റേഷൻ പ്രതിസന്ധി: മന്ത്രിമാർക്ക് ഓരോ കിലോ അരി സമ്മാനം

കൊച്ചി: റേഷന്‍ ലഭ്യമാക്കാനുള്ള നടപടികളെടുക്കാന്‍ കാലതാമസം വരുത്തുന്ന സര്‍ക്കാര്‍ നടപടിയിൽ പ്രതിഷേധിച്ച്‌ കേരള യൂത്ത് ഫ്രണ്ട് മന്ത്രിമാർക്ക് തപാല്‍ വഴി അരി അയച്ചുകൊടുത്ത് പ്രതിഷേധിച്ചു.യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ മന്ത്രിമാര്‍ക്കും എം.എല്‍.എ.മാര്‍ക്കും ക്രിസ്മസ് സമ്മാനമായാണ് ഒരു കിലോ അരി അയച്ചുകൊടുത്തത്.

നവംബര്‍ മാസത്തെ അരി പോലും വിതരണം ചെയ്യാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല .
യു.ഡി.എഫ്. ഭരണകാലത്ത് ഭക്ഷ്യമന്ത്രിയായിരുന്ന അനൂപ് ജേക്കബ്ബിന്റെ ഇടപെടല്‍ മൂലം ഒരു ദിവസം പോലും റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ മുടങ്ങിയിട്ടില്ല.സമയാ സമയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ച്‌ മതിയായ റേഷന്‍ വാങ്ങിയെടുക്കാന്‍ സാധിച്ചിരുന്നുവെന്നും യൂത്ത് ഫ്രണ്ട് പ്രവർത്തകർ അഭിപ്രായപ്പെടുകയുണ്ടായി.

shortlink

Post Your Comments


Back to top button