ന്യൂഡൽഹി: സൗദി അറേബ്യ നാടുകടത്തിയ വൻ കളളനോട്ടു റാക്കറ്റിലെ മുഖ്യ സൂത്രധാരനെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി അബ്ദുൾ സലാം എന്ന പൊടി സലാം ആണ് അറസ്റ്റിലായത്.യു.എ.ഇയിൽ നിന്നും വൻ തുകയ്ക്കുള്ള കളളനോട്ടുകൾ ഇന്ത്യയിലേക്കു കടത്തുന്ന വൻ ശൃംഖലയിലെ മുഖ്യ സൂത്രധാരനാണിയാളെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി.
ഡൽഹിയിൽ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോഴാണ് അറസ്റ്റിലായത്. 9.75 രൂപയുടെ കളളനോട്ടു കേസിൽ കേരളാപോലീസും അന്വേഷിക്കുന്ന പ്രതിയാണ് ഇയാൾ. ആബിദ് ചുളളിക്കുളവൻ എന്ന ആൾ മൂലമായിരുന്നു ഇയാൾ കേരളത്തിൽ കള്ളനോട്ടു ബിസിനസ് ചെയ്തിരുന്നത്.കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് വിഭാഗമായിരുന്നു ഈ പണം ആബിദ് ചുള്ളിക്കുളവനിൽ നിന്നും പിടികൂടിയത്.
Post Your Comments