തിരുവനന്തപുരം : സംസ്ഥാന പൊലീസിനുള്ളിലെ കാവിവത്കരണത്തെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനു മാദ്ധ്യമപ്രവര്‍ത്തകയുടെ കത്ത്. പൊലീസിലെ കാവിവത്ക്കരണം ആരോപണമല്ലെന്നും വസ്തുതയാണെന്നും പ്രസ്താവിച്ചുകൊണ്ടാണ് ഓപ്പണ്‍ മാഗസിന് സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ ഷാഹിന പിണറായി വിജയന് കത്തെഴുതിയിരിക്കുന്നത്.
സംസ്ഥാന പൊലീസ് സംഘപരിവാര്‍ നയമാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്നും തെളിവുകള്‍ നിരത്തി ഷാഹിന പറയുന്നു.
ഷാഹിനയുടെ കത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ :
ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിക്ക് സ്നേഹപൂര്‍വ്വം ,
അന്യായമായി പോലീസ് പിടിച്ചു കൊണ്ട് പോയ രണ്ടു യുവാക്കളുടെ കാര്യത്തില്‍ കുറച്ചു വൈകിയാണെങ്കിലും അങ്ങ് ഇടപെടുകയും അവരുടെ മോചനം സാധ്യമാക്കുകയും ചെയ്തതില്‍ സന്തോഷം .
എന്തായാലും കാര്യങ്ങള്‍ ശുഭകരമായ രീതിയിലല്ല നീങ്ങുന്നതെന്ന് അങ്ങേക്ക് ബോധ്യമായികാണും എന്ന ആശ്വസിച്ചതായിരുന്നു .പക്ഷെ , താങ്കള്‍ക്ക് അത് ബോധ്യമായിട്ടില്ലെന്നു മാത്രമല്ല , താങ്കള്‍ പൂര്‍ണമായും പോലീസിന്റെ നടപടികളെ പിന്തുണക്കുകയാണ് എന്ന് സംശയിക്കേണ്ടുന്ന സാഹചര്യങ്ങളാണ് വീണ്ടും ഉണ്ടാവുന്നത് . പോലീസിനെതിരെ ചില കേന്ദ്രങ്ങള്‍ കുപ്രചാരണം നടത്തുവെന്നും ഡി ജി പി ലോക്നാഥ് ബെഹ്റക്ക് ബി ജെ പി ബന്ധമുള്ളതായി പ്രചരിപ്പിക്കുന്നുവെന്നും അവരെ കണ്ടെത്താന്‍ ശ്രീലേഖ ഐ പി എസ്സിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുമെന്നുമുള്ള വാര്‍ത്ത കണ്ടത് കൊണ്ടാണ് വീണ്ടും സംശയിക്കേണ്ടി വരുന്നത് . ഈ സാഹചര്യത്തില്‍ ഒരു കാര്യം താങ്കളെ അറിയിക്കാനാണ് ഈ കത്ത് എഴുതുന്നത് . അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെയുണ്ടായ ദേശീയ ഗാനാലാപന വിവാദവും, നോവലിസ്റ്റ് കമല്‍.സി.ചവറയ്ക്കെതിരെയുണ്ടായ പൊലീസ് നടപടിയുമെല്ലാം ചൂണ്ടിക്കാണിച്ചാണ് ന്യൂഡല്‍ഹി ആസ്ഥാനമായ ഓപ്പണ്‍ മാഗസിന് സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററായ ഷാഹിന മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരിയ്ക്കുന്നത്.
സംസ്ഥാനത്ത് കാവിവത്ക്കരണം നടക്കുന്നുണ്ടെന്നതിനുള്ള തെളിവുകള്‍ ഇനിയും തനിക്ക് നിരത്താന്‍ കഴിയുമെന്നും ഷാഹിനയുടെ കത്തില്‍ പറയുന്നുണ്ട്. പൊലീസിനെ വിമര്‍ശിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിയ്ക്കുമെന്ന വാര്‍ത്ത കേട്ടു. എന്നാല്‍ ഈ വാര്‍ത്ത ശരിയാണോ എന്നറിയില്ല. ശരിയാണെങ്കില്‍ ഇടതുപക്ഷത്തിന് കാന്‍സര്‍ ബാധിച്ചു എന്ന് കരുതേണ്ടി വരുമെന്നും കത്തില്‍ പറയുന്നു.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ ഒരു കാര്യം ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു . പോലീസിനെ പരസ്യമായി വിമര്‍ശിക്കാന്‍ തയ്യാറുള്ളവര്‍ ഏറെയുണ്ട് എന്നത് ആരോഗ്യമുള്ള ഒരു സിവില്‍ സമൂഹത്തിന്റെ സൂചികയാണ് .സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കുകയായിരിക്കും അടുത്തപടി . മാധ്യമപ്രവര്‍ത്തകരെയും വിവരാവകാശ പ്രവര്‍ത്തകരെയുമായിരിക്കും ഇനി സംസ്ഥാനത്ത് പോലീസ് നോട്ടമിടുക . കാര്യങ്ങള്‍ അങ്ങോട്ടെത്തുന്നതിന് മുന്‍പേ താങ്കളുടെയും സി പി എം നേതൃത്വത്തിന്റെയും അടിയന്തിരമായ ഇടപെടല്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഇത് ഗുജറാത്തോ ഛത്തീസ്ഗഡോ അല്ലെന്നും കേരളമാണെന്നും ഇവിടത്തെ രാഷ്ട്രീയവും സിവില്‍ സമൂഹവും വ്യത്യസ്തമാണെന്നും താങ്കള്‍ ഡി ജി പി യെ പറഞ്ഞു മനസ്സിലാക്കണം .ഇല്ലെങ്കില്‍ വലിയ നഷ്ടം ഇടത് പക്ഷത്തിനാണെന്നും പറഞ്ഞുകൊണ്ടാണ് ഷാഹിന കത്ത് അവസാനിപ്പിക്കുന്നത്
Post Your Comments