തിരുവനന്തപുരം:- നഗരത്തിൽ സി.എസ്.ഡി.എസ് സമ്മേളന റാലിയിലുണ്ടായ സമ്പൂർണ്ണ ഗതാഗത നിയന്ത്രണം മൂലം വലഞ്ഞ് പൊതുജനം. ടൂവീലറിൽ കുഞ്ഞുമായി മണിക്കൂറുകളോളം റോഡിൽ നിൽക്കേണ്ടി വന്ന വീട്ടമ്മ സഹികെട്ട് പ്രതികരിക്കുന്ന വീഡിയോ കാണാം.
കേരള ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റിയുടെ സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ നഗരത്തിൽ നടന്ന റാലിയ്ക്കിടെ വെള്ളയമ്പലം ട്രാഫിക് സ്‌ക്വയറിൽ വച്ചാണ് സംഭവം നടന്നത്. നീണ്ട ജാഥകളോ, റാലികളോ നടന്നാൽ ഓരോ പത്ത് മിനിറ്റുകൾ ഇടവിട്ട് ആളുകളെയും, വാഹനങ്ങളെയും കടത്തി വിടണം എന്ന ഹൈക്കോടതി വിധിയ്ക്ക് എതിരെയായിരുന്നു ഇന്ന് നടന്ന പ്രകടനം. പോലീസ് നിസ്സഹായരായി നോക്കി നിൽക്കുകയായിരുന്നു. അതിനിടെ വാഹനങ്ങളെ കടത്തി വിടാൻ ശ്രമിച്ച പോലീസുകാരനോട് “ഞങ്ങൾ ജാതിയിൽ കുറഞ്ഞവരായതു കൊണ്ടാണോ നിങ്ങൾ ഇങ്ങനെ കാണിക്കുന്നത്? കടത്തി വിടാൻ പറ്റില്ല” എന്ന രീതിയിൽ ഒരു വോളിയന്റർ തട്ടിക്കയറുകയും ചെയ്തു.
നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രമുണ്ടാകും എന്ന് പത്രങ്ങളിൽ അറിയിപ്പുണ്ടായിരുന്നെങ്കിലും ഇത്തരത്തിൽ എല്ലായിടവും അടച്ചിട്ട് നിയന്ത്രിച്ച് ബുദ്ധിമുട്ടിക്കും എന്ന് ആരും പ്രതീക്ഷിച്ചില്ല. മാത്രമല്ല കോടതി വിധിയ്ക്കു പോലും നമ്മുടെ നാട്ടിൽ തീരെ വിലയില്ല എന്നതാണ് ഇതിന്റെ ലക്ഷണം
Post Your Comments