ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തോടുകൂടിയ 2017 ലെ കേന്ദ്ര സര്‍ക്കാരിന്റെ കലണ്ടര്‍ പുറത്തിറങ്ങി. 12 മാസവും 12 പുറങ്ങളിലായി മോദിയുടെ ചിത്രവും അതിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളുടെ സന്ദേശവും അടങ്ങുന്നതാണ് കലണ്ടര്‍.വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി എം വെങ്കയ്യ നായ്ഡു ഇന്നലെയാണ് കലണ്ടര്‍ പുറത്തിറക്കിയത്.അതോടൊപ്പം ഡിജിറ്റല്‍ കലണ്ടര്‍ ആപ്പും പുറത്തിറക്കിയിട്ടുണ്ട്.
ക്രിസ്മസ് ദിനമായ ഡിസംബര്‍ 25 മുതല്‍ 100 ദിവസം നീണ്ടുനില്‍ക്കുന്ന സദ്ഭരണ കാമ്പയിന് തുടക്കം കുറിക്കുമെന്നും വെങ്കയ്യ നായ്ഡു ചടങ്ങിൽ പറയുകയുണ്ടായി.ജനുവരി മാസത്തെ കലണ്ടര്‍ പേജിൽ സ്‌കില്‍ ഇന്ത്യയെ സൂചിപ്പിക്കുന്നു.ശുചിത്വ ഭാരത മിഷൻ വിശദീകരിക്കുന്നതാണ് ഫെബ്രുവരിയിലെ കാഴ്ച്ച.ജൂണിലെ കലണ്ടർ പേജിൽ യോഗാ ദിനം സംബന്ധിച്ച ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.സോളാര്‍ വൈദ്യുതിയാണ് ജൂലായ് മാസത്തെ കലണ്ടർ പേജിന്റെ പ്രത്യേകത..കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടവും സന്ദേശങ്ങളുമാണ് കലണ്ടറിൽ അടങ്ങിയിട്ടുള്ളത്.
Post Your Comments