KeralaNews

സ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾക്കെതിരെ നഗ്നത പ്രകടിപ്പിച്ച് ഒരു പെൺകുട്ടി

കൊച്ചി: സ്ത്രീകള്‍ക്കു നേരെയുള്ള തുറിച്ചുനോട്ടം, വസ്ത്രധാരണരീതികള്‍ക്കെതിരേയുള്ള വിമർശനം എന്നിവക്കെതിരെ ഹാസ്യ രീതിയിൽ പ്രതിഷേധവുമായി ഒരു യുവതി.തേവര സേക്രഡ് ഹാര്‍ട്ട്കോളേജിലാണ് മല്ലികാ തനേജ എന്ന തിയേറ്റര്‍ ആര്‍ട്ടിസ്റ്റിന്റെ ‘ഥോഡാ ധ്യാന്‍ സേ’ എന്ന ഏകാംഗ നാടകം അരങ്ങേറിയത്. തുറിച്ചുനോട്ടങ്ങളെ തുറന്ന നഗ്നതകൊണ്ട് പുഞ്ചിരിയോടെ നേരിട്ട തനേജയുടെ ഈ പ്രകടനം വ്യത്യസ്ത പ്രതിഷേധമായി അരങ്ങിൽ നിറഞ്ഞാടുകയായിരിന്നു.

പൂര്‍ണ നഗ്നയായി സ്റ്റേജിലെത്തിക്കൊണ്ടാണ് നാടകത്തിന്റെ തുടക്കം. ഓരോരുത്തരുടെയും കണ്ണുകളിലേക്ക് നോക്കി അഞ്ചുമിനിട്ടോളം നഗ്നയായുള്ള നില്‍പ്പ്. പിന്നെ സ്ത്രീകള്‍ സൂക്ഷിക്കണം എന്ന മുന്നറിയിപ്പോടെ വസ്ത്രങ്ങള്‍ ഓരോന്നായി ധരിക്കുന്നു. സമൂഹം സ്ത്രീകളുടെ സുരക്ഷയ്ക്കുനേരെ ഉയര്‍ത്തുന്ന ആശങ്കകളും ആരോപണങ്ങളും ഹാസ്യാത്മകമായി പ്രതീകവൽക്കരിച്ചു കൊണ്ടാണ് നാടകം മുന്നേറുന്നത്. ഓരോ ചുറ്റുപാടിലും അവള്‍ ഓരോ തരത്തില്‍ അരക്ഷിതയാണെന്ന് പറഞ്ഞുകൊണ്ട് വസ്ത്രധാരണം തുടരുന്നു. ആവശ്യത്തിലധികം വസ്ത്രം ധരിച്ച്‌ അനങ്ങാന്‍ പറ്റാതായി, അവസാനം ഹെല്‍മറ്റുകൂടി ധരിച്ച്‌ ശരീരം സുരക്ഷിതമാക്കുന്നതോടെ നാടകം അവസാനിക്കുന്നു.സ്ത്രീകൾ എങ്ങും സുരക്ഷിതയല്ല എന്ന് നാടകത്തിലൂടെ തനേജ പറയുന്നു.സ്ത്രീകളോടുള്ള പുരുഷന്മാരുടെ വ്യത്യസ്ത രീതിയിലുള്ള സമീപനവും സ്ത്രീകളനുഭവിക്കുന്ന മാനസിക സംഘർഷങ്ങളുമെല്ലാം നാടകത്തിൽ ഉടനീളം നിഴലിച്ചു നിന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button