കൂനൂർ : ചിന്നവണ്ടി ചോലയിലെ ട്രംല തേയിലത്തോട്ടത്തിലെ റിസോര്‍ട്ട് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് നാല് പേര് മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാളെ കോയമ്പത്തൂര്‍ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ധര്‍മപുരി ജില്ലയിലെ അരൂര്‍ സ്വദേശികളായ പ്രതാപ് (20), ആറുമുഖം (48), കാര്ത്തികേയന് (23), കാമരാജ് (26) എന്നിവരാണ് ഇരുപതടിയോളം താഴ്ച്ചയുള്ള മണ്ണിനടിയില്‍ പെട്ടത്. കൂനൂര്‍ പോലീസും അഗ്നിശമനസേനയും എത്തി ഇവരെ പുറത്തെടുക്കുമ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നു. ഇവരോടൊപ്പം കഴുത്തറ്റം മണ്ണില്‍ പെട്ടുപോയ ജനകറിനെ (50)നെ രക്ഷപെടുത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൂനൂര്‍ സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് മാറ്റി. ജില്ല കളക്ടര്‍ ശങ്കര്‍, എസ്പി മുരളിരംഭ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Post Your Comments