ആലപ്പുഴ: രാജ്യത്ത് നോട്ട് അസാധുവാക്കിയ നടപടി ആലപ്പുഴ അടക്കമുള്ള വിനോദ സഞ്ചാര മേഖലയെ കാര്യമായി ബാധിച്ചില്ല. നോട്ട് അസാധുവാക്കിയ നടപടിയെ തുടര്‍ന്ന് ഡിജിറ്റല്‍ ഇടപാടുകളിലേക്ക് നീങ്ങാന്‍ ടൂര്‍ ഓപ്പറേറ്റര്‍മാരും ഹൗസ്‌ബോട്ട് ഉടമകളും തയ്യാറായി. ഇതോടെ പണി കിട്ടിയത് ഇടനിലക്കാരായി നിന്ന് പണം സമ്പാദിച്ചവര്‍ക്കായിരുന്നു.
ആലപ്പുഴയില്‍ എത്തുന്ന വിദേശി വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ അന്താരാഷ്ട്ര കാര്‍ഡുകള്‍ ഉപയോഗിച്ചാണ് പണമിടപാടുകള്‍ നടത്തുന്നത്. ഇതാണ് ഇടനിലക്കാര്‍ക്ക് തിരിച്ചടിയായത് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് നേരിട്ടെത്തുന്ന രീതിയാണ് ഇപ്പോള്‍ കൂടുതലായി നടക്കുന്നത്.
നേരത്തെ നേരിട്ടെത്തുന്ന സഞ്ചാരികള്‍ക്ക് ഹൗസ് ബോട്ട് തരപ്പെടുത്തിക്കൊടുക്കാമെന്നുപറഞ്ഞ് വാങ്ങുന്ന തുകയില്‍ നല്ലൊരുപങ്കും ഇടനിലക്കാരാണ് കൈവശപ്പെടുത്തിയിരുന്നത്.
വന്‍കിട ടൂര്‍ഓപ്പറേറ്റര്‍മാര്‍ വഴിയെത്തുന്ന സഞ്ചാരികളുടെ പണമിടപാടുകള്‍ ഓണ്‍ലൈനായാണ് നടത്തിയിരുന്നത്. ഹൗസ് ബോട്ടിന്റെ നിരക്ക് മുന്‍കൂറായി ഓണ്‍ലൈനില്‍ ഓപ്പറേറ്ററുടെ അക്കൗണ്ടിലേക്ക് അയയ്ക്കുകയായിരുന്നു. നോട്ട് അസാധുവാക്കിയശേഷം ഇടത്തരം, ചെറുകിട ഓപ്പറേറ്റര്‍മാരും ഇടപാടുകള്‍ ഓണ്‍ലൈനാക്കാന്‍ തുടങ്ങി. ഇതിനായി പലരും സൈ്വപ്പിങ് മെഷീനുകള്‍ വാങ്ങി. ചിലര്‍ ബാങ്കുകള്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. ചില അന്താരാഷ്ട്ര കാര്‍ഡുകള്‍ സൈ്വപ്പിങ് മെഷീനുകള്‍ എടുക്കുന്നില്ലെന്ന പരാതിയുണ്ട്.
അതേസമയം ക്രിസ്മസ്-പുതുവത്സര ആഘോഷത്തിനായി മുന്‍വര്‍ഷത്തെ തിരക്ക് ഇത്തവണയില്ലെന്ന് ടൂര്‍ഓപ്പറേറ്റര്‍മാര്‍ പറയുന്നു.
Post Your Comments