എറണാകുളം;മഹാരാജാസ് കോളേജിലെ ചുവരുകളിൽ ഒരു മതവിഭാഗം ആരാധനാ പുരുഷനായി കാണുന്ന ദൈവത്തെ അധിക്ഷേപിക്കുന്ന വാക്കുകൾ പ്രത്യക്ഷപ്പെട്ടു . നവരാഷ്ട്രീയം എന്ന മേമ്പൊടിയോടെയാണ് വിദ്യാര്‍ത്ഥികള്‍ എഴുതിവെച്ചത് . ” യേശു മറിയ പിഴച്ചുണ്ടായ സന്തതിയാണെന്നും തന്തയ്ക്കു പിറക്കാത്തവനെ വങ്കന്മാര്‍ ദൈവമെന്നു വാഴ്ത്തിയെന്നും അവന്‍പോലും അറിയാത്തൊരു ചരിത്രവും കൊടുത്തുവെന്നും ” എന്നാണു ചുവരിൽ കണ്ടത്.
എന്നാല്‍ കുറ്റക്കാരായ കുട്ടികള്‍ക്ക് എതിരെ പ്രിന്‍സിപ്പാള്‍ പരാതി കൊടുത്തതോടെ ഗൗരവ സ്വഭാവമുള്ള എഴുത്തുകളെല്ലാം വിദ്യാര്‍ത്ഥികള്‍ മായ്ച്ചു.ഒരു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കു കടുത്ത മാനസിക സംഘര്‍ഷം ഉണ്ടാക്കുന്ന തരത്തിലാണു ഈ വാചകങ്ങള്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്.ഇപ്പോള്‍ നിയമനടപടികള്‍ക്കു വിധേയമായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ പോസ്റ്ററുമായി ബന്ധമില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടികള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് എസ്‌എഫ്‌ഐ പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയും ചെയ്തിരുന്നു.
കുരീപ്പുഴയുടെ കവിതകളെഴുതി വെച്ചതിന്റെ പേരിലാണ് വിദ്യാര്‍ത്ഥികളെ പൊലീസ് വേട്ടയാടുന്നത് എന്ന് ഒരു വിഭാഗം വാദിക്കുന്നു.മതവിദ്വേഷമുണ്ടാക്കാന്‍ ബോധപൂര്‍വമുള്ള ശ്രമത്തിന്റെ ഭാഗമായുള്ള നീക്കങ്ങള്‍ കടുത്ത വിമര്‍ശനം തന്നെയാണു സോഷ്യല്‍ മീഡിയയില്‍ ഉള്ളത്.കുറ്റക്കാരായ വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐ നേതൃത്വം ഇതിനകം തള്ളിപ്പറഞ്ഞിട്ടുണ്ട്.
Post Your Comments