ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രാജിവെച്ച ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗും തമ്മില്‍ പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നടക്കുന്നതിനിടെയാണ് രാജി തീരുമാനം നജീബ് അറിയിച്ചത്. നജീബ് ജംഗിന്റെ രാജി തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് കെജ്രിവാള്‍ പറയുന്നു.
അദ്ദേഹത്തിന്റെ ഭാവിപദ്ധതികള്‍ക്ക് എല്ലാവിധ ആശംസകളും കെജ്രിവാള്‍ നേര്‍ന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഡല്‍ഹി സര്‍ക്കാരിന്റെ പദ്ധതികള്‍ക്കു തുടര്‍ച്ചയായി ജംഗ് ഇടംകോലിടുന്ന അവസ്ഥയിലേക്കു കാര്യങ്ങളെത്തിയിരുന്നു.
Post Your Comments