ശബരിമല : മണ്ഡലകാലം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ തിരക്കാണ് ശബരിമല സന്നിധാനത്ത് അനുഭവപ്പെടുന്നത്. ലക്ഷങ്ങളാണ് കഴിഞ്ഞ ഒരാഴ്ച കൊണ്ട് മല കയറിയത്. പമ്പയില്‍ നിന്ന് പുലര്‍ച്ചെ രണ്ടിന് മല കയറുന്ന ഭക്തര്‍ സോപാനത്ത് ദര്‍ശനം നടത്തുന്നത് ഉച്ച കഴിഞ്ഞാണ്. 10-12 മണിക്കൂറുകളാണ് അയ്യനെ കാണാനായി ഭക്തര്‍ ക്യൂ നില്‍ക്കുന്നത്. സന്നിധാനത്തേയ്ക്ക് പോകുന്ന വഴികളില്‍ നിന്ന് ലഭിയ്ക്കുന്ന ചുക്കുവെള്ളവും ബിസ്‌ക്കറ്റും മാത്രമാണ് ഭക്തര്‍ക്ക് ഏക ആശ്രയം.
സന്നിധാനത്ത് മൂന്നുമണിയ്ക്ക് നട തുറന്നപ്പോള്‍ തന്നെ ക്യൂ ശബരി പീഠം വരെ എത്തിയിരുന്നു. ഘട്ടം ഘട്ടമായാണ് പൊലീസ് ഭക്തരെ സന്നിധാനത്തേയ്ക്ക് കടത്തിവിട്ടത്. പലയിടങ്ങളിലും ബാരിക്കേഡ് വെച്ച് അയ്യപ്പന്‍മാരെ പല തവണ തടഞ്ഞുനിര്‍ത്തി.
പതിനെട്ടാം പടിയിലൂടെ ഒരു മിനിറ്റില്‍ ശരാശരി 90 അയ്യപ്പന്‍മാരെ വരെ കയറ്റി വിടണമെന്നാണ് നിര്‍ദേശം. എന്നാല്‍ പതിനെട്ടാം പടിയില്‍ നില്‍ക്കുന്ന പൊലീസുകാര്‍ തളരുന്നതിനാല്‍ 45 അയ്യപ്പന്‍മാരെ വീതമാണ് കടത്തി വിടുന്നത്. തിരക്ക് നിയന്ത്രിയ്ക്കാന്‍ പൊലീസും ദ്രുതകര്‍മ്മ സേനയും ഏറെ പണിപ്പെടുന്നുണ്ട്.
പമ്പയിലെ മറ്റൊരു പ്രശ്‌നം തിങ്ങി നിറയുന്ന പാര്‍ക്കിംഗ് ഗ്രൗണ്ടാണ്. ഗതാഗത കുരുക്കിനെ തുടര്‍ന്ന് മലയിറങ്ങുന്ന അയ്യപ്പന്‍മാര്‍ക്കും പോകാനാകില്ല എന്നുള്ളതും ഗതാഗതകുരുക്കിന് ആക്കം കൂട്ടുന്നു.
മണ്ഡലപൂജ അടുക്കുന്നതോടെ വരും ദിവസങ്ങളില്‍ തിരക്ക് കൂടാനാണ് സാധ്യത
Post Your Comments