കാസർഗോഡ്•മൊബൈല്‍ പെയ്മെന്റ് സംവിധാനമായ പേടിഎം ഉപയോഗിച്ച് ഇടപാട് നടത്തിയയാള്‍ക്ക് പണം നഷ്ടപ്പെട്ടതായി പരാതി. കാസർഗോഡ് കേന്ദ്രസർവകലാശാല ജീവനക്കാരിയുടെ 60,000 രൂപയാണ് നഷ്ടപ്പെട്ടത്. ഇതുസംബന്ധിച്ച് ഇവര്‍ പോലീസിൽ പരാതി നൽകിയിട്ടുണ്ട് . ഇക്കഴിഞ്ഞ പതിനാറിനാണ് പണം അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെട്ടതെന്നു പരാതിയിൽ പറയുന്നു. 20,000 രൂപ മൂന്നു തവണയായാണ് നഷ്ടപ്പെട്ടത്.
പോലീസ് സൈബര്‍ സെല്ലുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിൽ കൊൽക്കത്ത സ്വദേശിയാണ് പണം പിൻവലിച്ചിരിക്കുന്നതെന്നാണ് സൂചന കിട്ടിയിട്ടുണ്ട്. ഇയാളെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് പോലീസ്.
Post Your Comments