India

കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ഗുവഹാത്തി• ഇന്ത്യ സ്വതന്ത്രമാകുന്നതിന് മുന്‍പ് അവിഭാജ്യ അസമിലെ പ്രധാനമന്ത്രിയും, പിന്നീട് ഇന്ത്യൻ സ്റ്റേറ്റ് ഓഫ് അസമിന്റെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയുമായിരുന്ന ഗോപിനാഥ് ബർദ്ദോലിയുടെ മകൻ റോബിൻ ബർദ്ദോലി ബി.ജെ.പിയില്‍ ചേർന്നു. ബി.ജെ.പി കേന്ദ്രത്തിലും, സംസ്ഥാനത്തും നിരവധി നല്ല കാര്യങ്ങൾ ചെയ്യുന്നു. പാർട്ടിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാര്‍ഹമാണ്. അതിനാലാണ് താൻ ബി.ജെ.പിയിൽ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്നു വട്ടം കോൺഗ്രസ് എം.എൽ.എ ആയിരുന്ന തനിക്ക് അർഹിക്കുന്ന പരിഗണന നൽകാൻ കോൺഗ്രസ് തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ സൈനികോദ്യോഗസ്ഥനാണ്‌ റോബിൻ. 2001ലെ തിരഞ്ഞെടുപ്പിൽ ദിസ്പൂർ നിയോജകമണ്ഡലത്തിൽ നിന്നാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പ്രഫുല്ല കുമാർ മൊഹന്തയെ നിലം പരിശാക്കിക്കൊണ്ട് 30,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്വതന്ത്ര ചുമതലയുളള സ്പോർട്ട്സ്, യുവജനക്ഷേമ മന്ത്രിയായി തരുൺ ഗൊഗോയുടെ മന്ത്രിസഭയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2009ൽ ലോക്സഭയിലേക്കും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചിട്ടുണ്ട്. കൂടാതെ പാർട്ടിയിലും നിരവധി നിർണ്ണായകസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌.

സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തിട്ടുള്ള റോബിന്റെ പിതാവ് ഗോപിനാഥ് ബർദ്ദോലിയെ രാജ്യം ഭാരതരത്നം നൽകി ആദരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button