Kerala

ഡിസിസി പുനസംഘടനയെക്കുറിച്ച് നിലപാട് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി

കോട്ടയം : ഡിസിസി പുനസംഘടനയെക്കുറിച്ച് നിലപാട് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡിസിസി പുനസംഘടനയില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ ഉമ്മന്‍ചാണ്ടി തള്ളി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയകാര്യ സമിതി യോഗത്തിന്റെ തീയതി തീരുമാനിക്കേണ്ടത് കെപിസിസി അധ്യക്ഷനാണ്. തന്റെ സൗകര്യം നോക്കി തീയതി തീരുമാനിക്കേണ്ട ആവശ്യമില്ല. തീരുമാനിക്കുന്ന തീയതി തനിക്ക് സൗകര്യപ്രദമെങ്കില്‍ പങ്കെടുക്കും. മുന്‍പും സ്ഥാനാരോഹണ ചടങ്ങുകളില്‍ താന്‍ പങ്കെടുക്കാതിരുന്നിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button