ന്യൂഡല്‍ഹി : കള്ളപ്പണ വേട്ടയുടെ ഭാഗമായി പിടിച്ച 100 കോടി രൂപയുടെ പുതിയ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉത്തരവിട്ടു. ഇതിനായി വിവിധ നഗരങ്ങളില്‍ അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. പിടിച്ചെടുത്ത 100 കോടിയോളം വരുന്ന 2000 രൂപയുടെ പുത്തന്‍ നോട്ടുകള്‍ വീണ്ടും വിതരണത്തനെത്തിക്കാനാണ് ശ്രമം.
ആദായനികുതി വകുപ്പിനോടും പിടിച്ചെടുത്ത പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ ഇത്തരം ഏജന്‍സികള്‍ പണവും മറ്റ് അനധികൃത സമ്പാദ്യങ്ങളും കേസ് തീരും വരെ സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിക്കുകയും പിന്നീട് രാജ്യത്തെ അടിയന്തിര നിധിയിലേയ്ക്ക് നിക്ഷേപിക്കുകയുമാണ് ചെയ്തിരുന്നത്. എന്നാല്‍ നോട്ടുകള്‍ അസാധുവാക്കിയതോടെ വന്‍തോതില്‍ അനധികൃത പണമാണ് രാജ്യത്തെമ്പാടു നിന്നും പിടികൂടുന്നത്. ഇത്തരത്തിലുള്ള പണം തിരിച്ച് ബാങ്കില്‍ നിക്ഷേപിയ്ക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. ഇങ്ങനെ നിലവിലുള്ള പണപ്രതിസന്ധിയ്ക്ക് ഈ തീരുമാനം ആശ്വാസമാകും.
Post Your Comments