Kerala

മതമൈത്രിയുടെ സന്ദേശം പകര്‍ന്ന് മലപ്പുറത്തെബി.ജെ.പി നേതാക്കള്‍

ന്യൂനപക്ഷമോര്‍ച്ചയുടെ ക്രിസ്തുമസ് ആഘോഷത്തിന് നക്ഷത്ര തിളക്കം

മലപ്പുറം• സംഗീത സാന്ദ്രമായ അന്തരീക്ഷത്തില്‍ കേക്ക് മുറിച്ച് ബിജെപിയുടെ ക്രിസ്തുമസ് ആഘോഷം. പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷം അക്ഷരാര്‍ത്ഥത്തില്‍ ഉത്സവമായി മാറുകയായിരുന്നു. അശരണരുടെ അത്താണിയായി മാറിയ പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനും‍ വൈദികനുമായ ഫാ.ഡോ.രാജു ജോര്‍ജ്ജായിരുന്നു മുഖ്യാതിഥി. പാര്‍ട്ടി പ്രവര്‍ത്തകര്‍ കരോള്‍ ഗാനങ്ങള്‍ ആലപിച്ച് ആഘോഷങ്ങള്‍ക്ക് മിഴിവേകി. രാഷ്ട്രീയ നേതാക്കളുടെ ക്ഷേമങ്ങള്‍ അന്വേഷിച്ചെത്തിയ സാന്താക്ക്ളോസ് സമ്മാനിച്ചതും നവ്യമായ നിമിഷങ്ങള്‍. ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന ഭാരവാഹികളും ബിജെപി – എന്‍ ഡി എ നേതാക്കളും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് സജീവ സാനിദ്ധ്യമായി. ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ഏബ്രഹാം തോമസിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് പരിപാടിയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചത്.

shortlink

Post Your Comments


Back to top button