NewsIndia

പനീര്‍സെല്‍വം മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് സൂചന

ചെന്നൈ: ശശികലയ്ക്കു വേണ്ടി മുഖ്യമന്ത്രി പദം പനീര്‍സെല്‍വം ഒഴിഞ്ഞേക്കാം എന്ന് സൂചനകള്‍. തമിഴ്‌നാട് റവന്യൂ വകുപ്പ് മന്ത്രി ആര്‍.ബി ഉദയകുമാറാണ് ശശികലയുടെ സ്ഥാനാരോഹണത്തെക്കുറിച്ച് സൂചനകള്‍ നല്‍കിയത്. പാര്‍ട്ടിയിലും അധികാരത്തിലും തന്റെ പിന്‍ഗാമിയായി ജയലളിത കണ്ടിരുന്നത് ശശികലയെ ആണെന്നും അതിനു വേണ്ടി സ്ഥാനമൊഴിയാന്‍ പനീര്‍സെല്‍വം തയ്യാറാകുമെന്നും ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉദയ്കുമാര്‍ പറഞ്ഞു.

ശശികല മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് മറീന ബീച്ചില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് അണ്ണാ ഡിഎംകെയുടെ പോഷക സംഘടനയായ ജയലളിത പേരവൈയുടെ സെക്രട്ടറി കൂടിയാണ് ഉദയകുമാര്‍. അമ്മയ്ക്കു ശേഷം പാര്‍ട്ടിയേയും സംഘടനയേയും നയിക്കാന്‍ ചിന്നമ്മയ്ക്ക് മാത്രമേ കഴിയൂ എന്ന് ഉദയ്കുമാര്‍ ആവര്‍ത്തിച്ചു.

shortlink

Post Your Comments


Back to top button