ന്യൂഡൽഹി: കറന്‍സിരഹിത സമ്പദ് വ്യവസ്ഥയുടെ ഭാഗമായി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ സ്വൈപ്പിങ് മെഷീന്‍ വ്യാപാരികളില്‍ അടിച്ചേല്‍പ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരന്‍ പ്രഹ്‌ളാദ് മോദി.പുതിയ നയങ്ങള്‍ റേഷന്‍വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് റേഷന്‍വ്യാപാരി സംഘടനയുടെ പ്രസിഡന്റ കൂടിയായ അദ്ദേഹം പറയുകയുണ്ടായി.
കേന്ദ്ര സർക്കാരിന്റെ കറന്‍സിരഹിത സമ്പദ് വ്യവസ്ഥയോട് എതിര്‍പില്ല .പക്ഷേ റേഷന്‍കടക്കാര്‍ക്ക് സ്വൈപ്പിങ് മെഷീന്‍ സ്ഥാപിക്കാനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണം.കൂടാതെ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി ബയോമെട്രിക് യന്ത്രവും കമ്പ്യൂട്ടറും വെക്കാനായിത്തന്നെ റേഷന്‍വ്യാപാരികള്‍ക്ക് നല്ല ചെലവു വഹിക്കേണ്ടി വന്നിട്ടുണ്ട്.അതിനാൽ ഇനിയുള്ള ചിലവ് സർക്കാർ വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments