NewsIndia

നഗ്രോത ആക്രമണത്തിനു പിന്നില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ പ്രതികാരം : ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി എന്‍.ഐ.എ

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണുമായി ബന്ധപ്പെട്ട എന്‍.ഐ.എ ജെയ്ഷ് മേധാവി മൗലാനാ മസൗദ് അസ്ഹറിന് എതിരെ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കഴിഞ്ഞമാസം നടന്ന നഗ്രോത ആക്രമണത്തിന്റെ ഉത്തരവാദിത്തം അസഹര്‍ ഏറ്റെടുത്തെന്ന് റിപ്പോര്‍ട്ട്. സംഘടനയുടെ ഓണ്‍ലൈന്‍ മാഗസിന്‍ ഇപ്പോഴും പ്രസിദ്ധീകരിക്കുന്നുണ്ട്. അതില്‍ ആക്രമണത്തിന് പിന്നില്‍ താനാണെന്ന് അസ്ഹര്‍ വ്യക്തമാക്കുന്നതായി ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു.

എഴുതികൊണ്ടിരിക്കുന്ന ഈ സമയത്തും നഗ്രോതയില്‍ ആക്രമണം നടക്കുന്നതിനാലും കാശ്മീരില്‍ നിന്നും ആശയവിനിമയം സാധ്യതമാകാത്തതിനാലും ഈ ആഴ്ചത്തെ പ്രസിദ്ധീകരണം താമസിച്ചുവെന്ന് സാദി എന്ന തൂലിക നാമത്തില്‍ മാഗസിനില്‍ അസ്ഹര്‍ എഴുതി.

നവംബര്‍ 29നാണ് നഗ്രോത സൈനിക ക്യാമ്പില്‍ അതിക്രമിച്ച് കയറിയ മൂന്നു ഭീകരന്മാരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ പ്രതികാരമാണ് ഇതെന്ന് സന്ദേശവും അവര്‍ നല്‍കിയിരുന്നു.

അഫ്‌സല്‍ ഗുരു സ്‌ക്വാഡില്‍ ഉള്‍പ്പെട്ടെ അഞ്ച് ഭീകരന്മാരാണ് ആക്രമണം നടത്തിയത്. അതില്‍ രണ്ട് പേര്‍ സുരക്ഷിതമായി രക്ഷപ്പെട്ടു. ക്യാമ്പില്‍ സുരക്ഷാ വിന്യാസം ഉണ്ടായിരുന്നു. അതിനാല്‍ അകത്ത് കടന്ന് ആക്രമണം നടത്താന്‍ എളുപ്പമല്ലായിരുന്നു. ക്യാമ്പിന്റെ ഭൂമിശാസ്ത്രം നന്നായി അറിയാവുന്നവരുടെ സഹായം ലഭിച്ചു. അപരിചിതരായ ആളുകളെ കണ്ടാല്‍ സൈന്യത്തിന് സംശയമുണ്ടാവും അതൊഴിവാക്കാന്‍ ഈ നടപടി സഹായിച്ചു. ഇന്ത്യയിലെ നോട്ടുനിരോധനം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമാഹരണത്തില്‍ ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ല. ബാബറി മസ്ജിദ് തകര്‍ത്തതിന്റെയും അഫ്‌സല്‍ ഗുരുവിനെ തൂക്കില്‍ ഏറ്റിയതിന്റെയും വിലയാണ് ഇന്ത്യ നല്‍കേണ്ടി വന്നതെന്നും അസ്ഹര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button