ന്യൂഡല്‍ഹി: വാര്‍ഷിക വരുമാനം പത്തുലക്ഷം രൂപയിലധികം ഉള്ളവർക്ക് പാചകവാതക സബ്‌സിഡി ഒഴിവാക്കുന്നു. ഇതിനു കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി.) അംഗീകാരം നല്‍കി. പാചകവാതവ സബ്‌സിഡി ഉയര്‍ന്ന വരുമാനക്കാര്‍ക്ക് നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണിത്. ഇതിന്റെ ഭാഗമായി പത്തുലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുള്ളവരുടെ വിവരങ്ങള്‍ ആദായനികുതി വകുപ്പ് പെട്രോളിയം മന്ത്രാലയത്തിന് കൈമാറും.
പേരിനൊപ്പം പാന്‍ നമ്പര്‍, ജനനത്തിയതി, മേല്‍വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് നല്‍കുക. ഇരു മന്ത്രാലങ്ങളും ഇതിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഉടന്‍ ഒപ്പുവെയ്ക്കും. ഉയര്‍ന്ന വരുമാനക്കാര്‍ പാചകവാതക സബ്‌സിഡി ഒഴിവാക്കണമെന്ന സര്‍ക്കാര്‍ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഒട്ടേറെ പേര്‍ സബ്‌സിഡി ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ഇനിയും ഈ വിഭാഗത്തിലുള്ളവര്‍ സബ്‌സിഡി വാങ്ങുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 14.2 കിലോയുടെ 12 സിലിണ്ടറുകളാണ് സബ്‌സിഡി നിരക്കില്‍ ഒരുവര്‍ഷം ലഭിക്കുന്നത്.
Post Your Comments