NewsIndia

ഇന്ത്യ മാറുന്നു: കൂടുതല്‍ സ്മാര്‍ട്ടോടെ : പുതിയ ടെക്‌നോളജികളും പദ്ധതികളും ആവിഷ്‌കരിയ്ക്കാനൊരുങ്ങി നരേന്ദ്രമോദി : ഇന്ത്യയെ പഠിയ്ക്കാന്‍ ലോക രാഷ്ട്രങ്ങള്‍

ന്യൂഡല്‍ഹി : ഇന്ത്യയെ അടിമുടി മാറ്റാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി . രാജ്യത്ത് കറന്‍സി രഹിത ഇടപാടുകള്‍ സജീവമാക്കുന്നതിന്റെ ഭാഗമായി പുതിയ ടെക്‌നോളജിയും പദ്ധതികളുമാണ് കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. സര്‍ക്കാര്‍ തലത്തില്‍ ലോകത്ത് തന്നെ ഒരു രാജ്യവും ഇതുവരെ പരീക്ഷിക്കാത്ത പദ്ധതികളാണ് ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത്. ഇന്ത്യയുടെ ഈ പദ്ധതികള്‍ കണ്ട് പഠിയ്ക്കാനൊരുങ്ങുകയാണ് മറ്റ് ലോകരാഷ്ട്രങ്ങള്‍ ആധാര്‍, ബാങ്ക് അക്കൗണ്ടുകള്‍, പിഒഎസ് മെഷീനുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ആപ്ലിക്കേഷനുകള്‍, ബയോമെട്രിക് ഡിവൈസുകള്‍ എല്ലാം ഈ പദ്ധതിയുടെ ഭാഗമാകുമെന്നാണ് അറിയുന്നത്.
യുപിഎ സര്‍ക്കാരിന്റെ ഭരണക്കാലത്ത് തുടങ്ങിയ ആധാര്‍ കാര്‍ഡുകള്‍ ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമാക്കി കൂടുതല്‍ സജീവമാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ആധാര്‍ കാര്‍ഡുകള്‍ നാളത്തെ ഇ-മണിയുടെ ഭാഗമാകും. എല്ലാ ഇടപാടുകള്‍ക്കും ആധാര്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന രീതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.
രാജ്യത്തെ എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി യോജിപ്പിക്കല്‍ നിര്‍ബന്ധമാക്കും. ഇനി എന്തും ഏതും വാങ്ങാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായിരിക്കും. സ്മാര്‍ട്ട്‌ഫോണ്‍, ഡെബിറ്റ്, ക്രെഡിറ്റ്, മൊബൈല്‍ വോലെറ്റ് സേവനങ്ങള്‍ ഇല്ലാത്തവരെ കൂടി ഇ-പെയ്‌മെന്റിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് ആധാര്‍ കാര്‍ഡ് ഡിജിറ്റല്‍ ഇടപാട് പരീക്ഷിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തുടക്കത്തില്‍ ഒരു കോടി ജനങ്ങള്‍ക്ക് പരിശീലനം നല്‍കും.
ആധാര്‍ അധിഷ്ടിത പെയ്‌മെന്റ് സിസ്റ്റം എങ്ങനെ സുഖകരമായി നടപ്പിലാക്കാമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആധാര്‍ ഇ-പെയ്‌മെന്റ് സംവിധാനവുമായി മുന്നോട്ടു പോകുകയാണെന്ന് ധനമന്ത്രാലയം അറിയിച്ചു കഴിഞ്ഞു. പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുമതിയും ലഭിച്ചു.
രാജ്യത്തെ എല്ലാ സേവനങ്ങള്‍ക്കും ഇനി ആധാര്‍ നമ്പര്‍ നടപ്പിലാക്കും. സ്മാര്‍ട്ട്‌ഫോണ്‍, പിഒഎസ് മെഷീന്‍ എന്നിവയുമായും ആധാര്‍ വിവരങ്ങള്‍ ഇന്റര്‍നെറ്റ് വഴി കണക്റ്റ് ചെയ്യും. ഇതിനായി ബയോമെട്രിക് പരിശോധിക്കാനുള്ള ഡിവൈസുകള്‍ വ്യാപകമാക്കാനാണ് പദ്ധതി .
ആപ്ലിക്കേഷന്‍ വഴി ഇ-പെയ്‌മെന്റ് നടത്തുമ്പോള്‍ ബാങ്ക് അക്കൗണ്ടുമായി ചേര്‍ത്ത ആധാര്‍ നമ്പര്‍ നല്‍കണം. തുടര്‍ന്ന് പെയ്‌മെന്റ് സുരക്ഷിതത്വത്തിനായി ഫിംഗര്‍പ്രിന്റ് സ്‌കാനിങ് നടത്തും. ഇതോടെ പെയ്‌മെന്റ് പൂര്‍ത്തിയാകും. ഉപഭോക്താവിനു പ്രിന്റ് ബില്ലും നല്‍കും. ഈ സംവിധാനത്തിന്റെ സൗകര്യമെന്ന് പറയുന്നത് ബാങ്ക് അക്കൗണ്ടിലെ വിവരങ്ങള്‍ ആര്‍ക്കും     കൈമാറേണ്ടതില്ല എന്നതാണ്. ആധാര്‍ ഇടപാടുകള്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളേക്കാള്‍ സുരക്ഷിതമായിരിക്കുമെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്.
രാജ്യത്ത് കുടിയേറിയിട്ടുള്ള തൊഴിലാളികള്‍ക്കും ആധാര്‍ സേവനം ഉപയോഗപ്പെടുത്താന്‍ സാധിക്കും. 27 മുന്‍നിര ബാങ്കുകള്‍, സ്വകാര്യ മൊബൈല്‍ വോലെറ്റ് കമ്പനികള്‍ എല്ലാവരും സ്റ്റാളുകള്‍ തുടങ്ങും. പ്രിന്റ്, ദൃശ്യ, ഓണ്‍ൈലന്‍ മാധ്യമങ്ങളിലൂടെ ഇ-പെയ്‌മെന്റ് സാധ്യതകളെ കുറിച്ച് പരസ്യങ്ങള്‍ നല്‍കുന്നുണ്ട്. സേവിങ്‌സ് അക്കൗണ്ടുകളെ എത്രത്തോളം ആധാറുമായി ബന്ധപ്പെടുത്തുന്നോ അത്രയേറെ ഇ-പെയ്‌മെന്റുകള്‍ വര്‍ധിപ്പിക്കാനാകുമെന്നാണ് രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടത്.
ആധാര്‍ ഇ-പെയ്‌മെന്റ് സംവിധാനം നടപ്പിലാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സജ്ജമാണ്. ആധാര്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന പിഒഎസ് മെഷീനുകള്‍ പുറത്തിറക്കാനാണ് ആര്‍ബിഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിലവിലുള്ള പിഒഎസ് മെഷീനുകള്‍ തിരിച്ചെടുത്ത് പുതിയത് ഇറക്കാനും നിര്‍ദ്ദേശമുണ്ട്. പുതിയ പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 50 ബാങ്ക് പ്രതിനിധികളുമായി രവിശങ്കര്‍ പ്രസാദ് ചര്‍ച്ച നടത്തി. അതെ ഇന്ത്യ മാറുകയാണ്. ആ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയാണ് കേന്ദ്രസര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button