NewsIndia

ബാങ്കുകളിൽ പഴയ നോട്ട് നിക്ഷേപിക്കുന്നതിൽ നിയന്ത്രണം

ന്യൂഡൽഹി: രാജ്യത്ത് അസാധുവാക്കിയ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഏർപ്പെടുത്തി.ഇത് പ്രകാരം അയ്യായിരം രൂപയിലേറെ തുക ഒറ്റതവണമാത്രമേ ഇനി ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനാകൂ.അതേസമയം, അയ്യായിരത്തിന് താഴെയുള്ള തുകക്ക് നിബന്ധനകൾ ബാധകമല്ല.

അസാധുവായ നോട്ടുകള്‍ നിക്ഷേപിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 30ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ പുതിയ തീരുമാനം കൊണ്ട് വന്നിരിക്കുന്നത്.കള്ളപ്പണവും അഴിമതിയും തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം എട്ടിനാണ് രാജ്യത്ത് ആയിരം ,അഞ്ഞൂറ് നോട്ടുകൾ നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ പ്രഖ്യാപനം വന്നത്.എന്നാൽ നോട്ട് അസാധുവാക്കിയതിന് ശേഷം ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു.ഇതേ തുടർന്നാണ് കേന്ദ്ര സർക്കാർ പുതിയ നടപടി കൈക്കൊണ്ടിരിക്കുന്നത്.

 

shortlink

Post Your Comments


Back to top button