അമേരിക്കയിലെ അലബാമയിൽ നടന്ന വിവാഹാഭ്യർത്ഥനയെ ചിലർ വിശേഷിപ്പിക്കുന്നത് സ്വപ്നതുല്യമായ വിവാഹാഭ്യർത്ഥനയെന്നാണ്. അങ്ങനെ പറയാനും ഒരു കാരണമുണ്ട്. നമ്മുടെ ജീവനും സ്വത്തിനും കാവൽ നിൽക്കാറുള്ള പോലീസുകാരാണ് ഇവിടെ വിവാഹാഭ്യർത്ഥനയ്ക്കും കാവൽ നിന്നത്.
അമേരിക്കയിലെ അലബാമയിലെ ഒരു കാമുകനു വിവാഹാഭ്യർത്ഥന നടത്താന്‍ തുണയായത് പോലീസാണ്. ഡൈവോണ് മാക് ഫെഴ്സണ് എന്ന കാമുകനാണ് പോലീസ് തുണയായത്. അലബാമയിലെ ഒരു ഗ്യാസ് സ്റ്റേഷനാണ് വിവാഹാഭ്യർത്ഥനയ്ക്ക് വേദിയായത്. തികച്ചും നാടകീയമായിരുന്നു രംഗങ്ങള്‍. ആയുധധാരികളായ രണ്ട് പോലീസുകാര്‍ ഡൈവോണിനെയും കാമുകി ഷാവ്നയെയും സുഹൃത്തുക്കളെയും വളയുകയും ഡൈവോണിനോട് മുട്ടുകുത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. മുട്ടുകുത്തിയ ഡൈവോണ് തന്റെ പോക്കറ്റില്‍ നിന്നും മോതിരം പുറത്തെടുക്കുകയും ഷാവ്നോട് വിവാഹാഭ്യർത്ഥന നടത്തുകയുമായിരുന്നു. പേടിച്ചരണ്ട ഷാവ്ന ‘വെടിവെക്കരുതേ…’ എന്ന് അഭ്യര്‍ത്ഥിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
Post Your Comments