നഖക്ഷതങ്ങള്‍ എന്ന ചിത്രത്തില്‍ കെ.എസ് ചിത്ര പാടിയ മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി എന്ന ഗാനം പാടിയ കുഞ്ഞു വാവയെ തേടി ഗായിക ചിത്ര.കരിമഷി കൊണ്ട് കണ്ണെഴുതി വട്ടപൊട്ടിട്ട് നിഷ്ക്കളങ്കമായി പാട്ടുപാടുന്ന ഈ കുഞ്ഞു വാവ കുറച്ചു നാളായി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
രണ്ടു ദിവസമായി കുട്ടിയുടെ ഗാനം ഓണ്‍ലൈനില്‍ തരംഗമാകാന്‍ തുടങ്ങിയിട്ട്.ആര്‍ക്കെങ്കിലും ഈ അത്ഭുത ബാലികയെ തിരിച്ചറിയാന്‍ സാധിക്കുമോയെന്ന് ചോദിച്ചുകൊണ്ട് ചിത്ര തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രയുടെ പോലും മനസു കീഴടക്കി ആ ആലാപനം.
സ്വന്തമായി താളം പിടിച്ചാണ് കക്ഷിയുടെ ആലാപനം. ഈ ഗാനമാണ് 1986 ല്‍ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ചിത്രക്ക് നേടിക്കെടുത്തത്.ആരോ ചിത്രയ്ക്ക് അയച്ചു കൊടുത്തതാണിത്. ചിത്ര ഫേസ്ബുക്കില്‍ പങ്കുവച്ച വിഡിയോ ഇതിനകം 12000 പേർ ഷെയർ ചെയ്തു.
Post Your Comments