Kerala

കണ്ണൂരില്‍ പ്രാദേശിക ഹര്‍ത്താല്‍

കണ്ണൂർ• കാശ്മീരിലെ പാമ്പോറില്‍ ഭീകരരോട് എട്ടുമുട്ടി വീരമൃത്യു വരിച്ച ജവാനോടുള്ള ആദരസൂചകമായി കണ്ണൂർ ജില്ലയിലെ ചില ഭാഗങ്ങളില്‍ തിങ്കളാഴ്ച പ്രാദേശിക ഹര്‍ത്താല്‍. കൂടാളി പഞ്ചായത്തിലും മട്ടന്നൂർ ടൗണിലുമാണ് ഹർത്താൽ ആചരിക്കുന്നത്. കൂടാളിയിൽ 3 മണി വരെയും മട്ടന്നൂരിൽ 11 മുതൽ 12 വരെയുമാണ് ഹർത്താൽ. പരീക്ഷകൾ നടക്കുന്നതിനാൽ സ്കൂളുകളെയും വാഹനങ്ങളെയും ഹർത്താലിൽനിന്ന് ഒഴിവാക്കിട്ടുണ്ട്. ജമ്മു കാഷ്മീരിലെ പാമ്പോറിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ കണ്ണൂർ മട്ടന്നൂർ സ്വദേശി സി.രതീഷാണ് വീരമൃത്യു വരിച്ചത്. ശ്രീനഗറിലേക്ക് പോവുകയായിരുന്ന സിആർപിഎഫ് വാഹനങ്ങൾക്ക് നേരെ ബൈക്കിലെത്തിയ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button