ഇന്ത്യയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധനത്തിന്റെ ചുവടുപിടിച്ച് ഓസ്ട്രേലിയയും നോട്ടു നിരോധനത്തിലേയ്ക്ക്. നിശ്ചിത പരിധിക്കു മുകളിലുള്ള പണമിടപാടുകള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി ഓസ്ട്രേലിയയുടെ റവന്യൂ- സാമ്പത്തിക കാര്യ മന്ത്രി കെല്ലി ഒ ഡ്വയര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നികുതിവെട്ടിപ്പുകാര്‍ക്ക് തടയിടാനായി ഓസ്ട്രേലിയയില്‍ 100 ഡോളറിന്റെ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനൊരുങ്ങുകയാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍.
സാമ്പത്തിക സേവന ദാതാക്കളായ യുബിഎസ് ഇന്ത്യയുടെ മാതൃക പിന്തുടര്‍ന്ന് ഓസ്ട്രേലിയയും ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ റദ്ദാക്കുന്നതിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ഈ നടപടി സ്വീകരിക്കുന്നത് സമ്പദ്വ്യവസ്ഥയ്ക്കും ബാങ്കുകള്‍ക്കും ഒരുപോലെ ഗുണകരമാകുമെന്നാണ് യുബിഎസ് അഭിപ്രായപ്പെട്ടത്. കണക്കുകള്‍ പ്രകാരം 100 ഡോളറിന്റെ 300 മില്ല്യന്‍ നോട്ടുകളാണ് നിലവില്‍ ഓസ്ട്രേലിയന്‍ വിപണിയിലുള്ളത്. രാജ്യത്ത് പ്രചാരത്തിലുള്ളതില്‍ 92 ശതമാനം നോട്ടുകളും 50 ഡോളറിന്റെയും 100 ഡോളറിന്റെതാണ്.
Post Your Comments