NewsIndia

പാകിസ്ഥാനിൽ നിന്ന് ഇന്ത്യക്ക് ഏറ്റവും പ്രായം കുറഞ്ഞ മജ്ജ ദാതാവ്

ബംഗളുരു: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അസ്ഥിമജ്ജ ദാതാവ് എന്ന ബഹുമതി പാകിസ്ഥാനിൽ നിന്നുള്ള എട്ടുമാസം പ്രായമുള്ള റയാന് സ്വന്തം.രണ്ടുവയസുള്ള സഹോദരി സീനിയക്കാണ് റയാൻ തന്റെ മജ്ജ നല്‍കിയത്.പാകിസ്ഥാൻ സ്വദേശിയായ സിയ ഉല്ലയുടെ മക്കളാണ് സീനിയയും റയാനും. അപൂര്‍വ രോഗബാധിതയായ സീനിയയുടെ ജീവന്‍ രക്ഷിക്കാനുള്ള എക മാർഗം മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ മാത്രമായിരുന്നു.ഒടുവിൽ സഹോദരനായ റയാന്‍ യോഗ്യനായ ദാതാവാണെന്ന് പാകിസ്ഥാനിലെ ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരിന്നു.

നൂറുകണക്കിന് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ബെംഗളൂരുവിലെ നാരായണ ഹെല്‍ത്ത് സിറ്റിയെ കുറിച്ചറിഞ്ഞ സിയയും കുടുംബവും ഇന്ത്യയിലെത്തുകയായിരിന്നു. മാസങ്ങള്‍ മാത്രം പ്രായമുള്ളതിനാൽ ആറ് ആഴ്ചത്തെ ഇടവേളയ്ക്കിടയില്‍, രണ്ടു തവണയായാണ് റയാനില്‍ നിന്ന് കോശങ്ങള്‍ സ്വീകരിച്ചത്.അഞ്ചുമാസത്തെ ചികിത്സയ്ക്കു ശേഷം തങ്ങൾ സന്തോഷത്തോടെ പാകിസ്ഥാനിലേക്ക് മടങ്ങാന്‍ പോകുകയാണെന്ന് സിയ അറിയിച്ചു.

shortlink

Post Your Comments


Back to top button