ഷാർജ: അടുക്കളയിൽ മണിക്കൂറുകളോളം കുടുങ്ങിപ്പോയ അമ്മയെ രക്ഷിച്ചത് നാലുവയസ്സുകാരന്റെ ബുദ്ധി. നാലുവയസ്സ് പ്രായമുള്ള അല്‍ജീരിയന്‍ ആണ്‍കുട്ടിയാണ് 999 എന്ന നമ്പറില്‍ വിളിച്ച് പോലീസിന്റെ സഹായം അഭ്യർത്ഥിച്ചത്. ഷാര്‍ജയിലെ മുവൈലിലെ റസിഡന്‍ഷ്യല്‍ ബില്‍ഡിംഗിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കുട്ടിയെ അനുമോദിച്ച് ഷാർജാ പോലീസും രംഗത്തെത്തി.
999 എന്ന നമ്പറിലേക്ക് പലതവണ കോൾ വന്നെങ്കിലും കുട്ടി ഫോണിൽ കളിക്കുകയാണെന്നാണ് പോലീസ് ആദ്യം കരുതിയത്. പിന്നെയും ഫോൺ കോൾ വന്നുകൊണ്ടിരുന്നപ്പോഴാണ് കുട്ടിയോട് പോലീസ് കാര്യം തിരക്കിയത്. പിന്നീട് വീട് കണ്ടെത്തി യുവതിയെ രക്ഷിക്കുകയായിരുന്നു . 999 ഉള്‍പ്പെടെയുള്ള നമ്പറുകളിലേയ്ക്ക് കുട്ടികളില്‍ നിന്ന് വരുന്ന ഫോണ്‍കോളുകള്‍ക്ക് തങ്ങള്‍ ഉയര്‍ന്ന പരിഗണന നല്‍കാറുണ്ടെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു . ഗുരുതരസംഭവങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്.
Post Your Comments