ജിദ്ദ• സൗദിയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി അമ്രിച്ചു. ഫറോക്ക് പറമ്പില്‍പീടിക കാടപ്പടിയില്‍ താമസക്കാരനായ അമ്പലപ്പുറത്ത് പരേതനായ മൊയ്തീന്‍ കോയയുടെ മകന്‍ റസാഖ് (55) ആണ് മരിച്ചത്. അല്‍ജൗഫ് സക്കാക്കയില്‍ കച്ചവടം നടത്തി വരികയായിരുന്നു. സൗദിയിലെ അല്‍ജൗഫ് പ്രവിശ്യയിലെ സക്കാക്കയിലെ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. ഒരുമാസം മുമ്പ് നാട്ടിലേക്ക് തിരിക്കവെ സഊദി വിമാനത്താവളത്തില്‍ വച്ച് ശ്വാസതടസമുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യമാര്‍: ആയിഷുമ്മു, കദീജ. മക്കള്‍: സിദ്ദീഖ്, ആസിഫ് (ഇരുവരും സഊദി). മരുമക്കള്‍: സുമയ്യ, ജസീന.
Post Your Comments