ന്യൂഡല്‍ഹി: രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പുതിയ മേധാവികളെ നിയമിച്ചു. രാജീവ് ജെയ്ന്‍ ഇന്റലിജന്‍സ് ബ്യുറോയുടെ പുതിയ മേധാവിയാകും. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ (റോ) പുതിയ തലവനായി അനില്‍ ദസ്മാനെയയും നിയമിച്ചു.
1980 ബാച്ചിലെ ജാര്‍ഖണ്ഡ് കേഡര്‍ ഉദ്യോഗസ്ഥനാണ് രാജീവ് ജെയ്ന്‍. ഐ.ബിയിലെ രണ്ടാമനായിരുന്നു അദ്ദേഹം. ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളില്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവിയായിരുന്നു. ഈ മാസം ദിനേശ്വര്‍ ശര്‍മ്മ വിരമിക്കുന്ന ഒഴിവിലാണ് ജെയ്ന്‍ നിയമിതനാകുന്നത്.
1980 ബാച്ച് മധ്യപ്രദേശ് കേഡര്‍ ഉദ്യോഗസ്ഥനാണ് ദസ്മാന. റോയിലെ രണ്ടാമന്‍ സ്ഥാനത്ത് നിന്നാണ് അദ്ദേഹം തലപ്പത്തേക്ക് എത്തുന്നത്. രജീന്ദര്‍ ഖന്നയാണ് നിലവിലെ റോ മേധാവി. അദ്ദേഹം ഈ മാസം വിരമിക്കും.
Post Your Comments