കാസര്‍ഗോഡ്: കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നേതാക്കള്‍ പരസ്പരം വിമര്‍ശിക്കുന്നതും ഇതാദ്യമല്ല. ഇതിനെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. കോണ്‍ഗ്രസിലെ സ്ഥാനങ്ങള്‍ അലങ്കാരത്തിനല്ലെന്ന് സുധീരന്‍ പറയുന്നു.
പ്രവര്‍ത്തിക്കാന്‍ തയാറല്ലാത്തവരുണ്ടെങ്കില്‍ ഇനിയും ബുദ്ധിമുട്ടാകാതെ തീരുമാനമെടുക്കണമെന്നാണ് സുധീരന്‍ പറയുന്നത്. ബുദ്ധിമുട്ടിയാരും കോണ്‍ഗ്രസില്‍ നില്‍ക്കേണ്ടെന്നാണ് സുധീരന്റെ അഭിപ്രായം. കോണ്‍ഗ്രസില്‍ 99 ശതമാനം പേരും പ്രവര്‍ത്തിക്കുന്നവരാണ്. ബാക്കി ഒരു ശതമാനമാണ് അലങ്കാരത്തിനു വേണ്ടി സ്ഥാനമാനങ്ങള്‍ കൊണ്ടു നടക്കുന്നത്. ഇത്തരക്കാര്‍ ദയവായി തീരുമാനമെടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെടുന്നു.
നമ്മള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ഇല്ല.കോണ്‍ഗ്രസില്‍ തലമുറമാറ്റത്തിന് വഴിയൊരുങ്ങിയെങ്കിലും മുതിര്‍ന്ന നേതാക്കളെ അവഗണിച്ചു മുന്നോട്ടു പോകാനാവില്ല. ജീവിതം മുഴുവന്‍ പാര്‍ട്ടിക്കു വേണ്ടി നീക്കിവെച്ച മുതിര്‍ന്നവരും പുതിയ ആശയങ്ങളുമായി യുവത്വവും ഒരുമിച്ചു പോകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. സംസ്ഥാനത്ത് മികച്ച ഡിസിസി പ്രസിഡന്റുമാരെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.
Post Your Comments