KeralaNews

പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എം.ഡി പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: ഭീകരവാദം പഠിപ്പിക്കുന്ന പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതിന് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെയുള്ള കേസില്‍ പീസ് എഡ്യുക്കേഷന്‍ ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ എം.എം. അക്ബറിനെ പോലീസ് ഉടന്‍ ചോദ്യം ചെയ്യും. പീസ് ഇന്റര്‍നാഷണലിന്റെ കോഴിക്കോട് ഓഫീസില്‍ വച്ചായിരിക്കും ചോദ്യം ചെയ്യലെന്നാണ് സൂചനയെന്ന് ജന്മഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു
വിവാദ പാഠപുസ്തകത്തിന്റെ പ്രസാധകരായ നവി മുംബൈ സ്വദേശികളായ സൃഷ്ടി ഹോംസില്‍ ദാവൂദ് വെയ്ത് (38), സെക്ടര്‍ സ്ട്രീറ്റ് ചുമന്‍ നെറ്റ്‌സില്‍ സമീദ് അഹമ്മദ് ഷെയ്ക് (31), വിട്ടോളി പാര്‍ക്കില്‍ സഹില്‍ ഹമീദ് സെയ്ദ് (28) എന്നിവരെയാണ് നേരത്തെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്ത ശേഷം മുംബൈ പോലീസിന് കൈമാറിയെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജി അറിയിച്ചു.

മുംബൈ ആസ്ഥാനമായ ബൂര്‍ജ് റിയലൈസേഷന്റെ പേരിലാണ് രണ്ടാം ക്ലാസിലെ ഇസ്ലാമിക് സ്റ്റഡീസ് പാഠപുസ്തകം പ്രസിദ്ധീകരിച്ചത്. പീസ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞിട്ടാണ് പാഠപുസ്തകങ്ങളും അവയുടെ ഉള്ളടക്കവും തയ്യാറാക്കിയതെന്ന് പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചിരുന്നു. പുസ്തകങ്ങള്‍ എം.എം. അക്ബര്‍ ചെയര്‍മാനായ സമിതിയാണ് തെരഞ്ഞെടുത്തിരുന്നത്. പിടിയിലായവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അക്ബറെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. പീസിന്റെ പ്രധാന ചുമതലക്കാരെയും ചോദ്യം ചെയ്യും.

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മതനിരപേക്ഷതയ്ക്ക് എതിരായ വസ്തുതകളുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം പോലീസ് കേസെടുത്തത്. പീസ് ഇന്റര്‍നാഷണലിന്റെ കീഴില്‍ കേരളത്തില്‍ 12 സ്‌കൂളുകളുണ്ട്. ലക്ഷദ്വീപ്, സൗദി അറേബ്യ, ജിദ്ദ എന്നിവിടങ്ങളിലുള്ള സ്‌കൂളുകള്‍ മറ്റ് ട്രസ്റ്റുകളുടെ കീഴിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button