Kerala

പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച എക്‌സൈസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

തിരുവനന്തപുരം● റെയ്ഡിനെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിച്ച് പ്രിവന്റീവ് ഓഫീസറെ തലയ്ക്കടിച്ച് മാരകമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച തിരുവല്ല എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ എസ്.അന്‍സാരിയെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു. 2015 ജൂലൈ ഒന്നിന് രാത്രിയാണ് സംഭവം ഉണ്ടായത്. അടൂര്‍ റേഞ്ചിലെ കടമ്പനാട്ട് വില്ലേജില്‍ തൂവയൂര്‍ തെക്ക് രാജീവം വീട്ടില്‍ വ്യാജ മദ്യവില്പന സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കാണ് പ്രതികളില്‍ നിന്നും മര്‍ദ്ദനമേറ്റത്. ഏനാത്ത് പോലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമത്തിന് കേസ് എടുത്തിരുന്നു. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗാണ് എസ്.അന്‍സാരിയെ പിരിച്ചുവിടാന്‍ ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button